Latest NewsKeralaNews

കോഴിക്കോട് – കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലം നിര്‍മാണത്തിന് ടെൻഡർ അനുവദിച്ചു

കോഴിക്കോട്: കോഴിക്കോട് – കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലം നിര്‍മാണത്തിന് ടെൻഡർ അനുവദിച്ചു. കോഴിക്കോട് ജില്ലയിലെ എടച്ചേരി ഗ്രാമ പഞ്ചായത്തിനെയും കണ്ണൂര്‍ ജില്ലയിലെ കരിയാട് മേഖലയേയും ബന്ധിപ്പിക്കുന്നതാണ് പാലം. 15 കോടി രൂപയാണ് പാലം നിര്‍മാണത്തിന് അനുവദിച്ചത്. പാലം വരുന്നതോടു കൂടി കണ്ണൂര്‍ ജില്ലയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്ര സുഗമമാകും.

ALSO READ: പിണറായി സർക്കാർ എതിർത്തെങ്കിലും പാസ്സായില്ല; രണ്ട് ലോട്ടറി നികുതികളും ഏകീകരിക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം

കോഴിക്കോട് ഊരാളുങ്കല്‍ സൊസൈറ്റിയാണ് ടെന്‍ഡര്‍ നേടിയത്. ദേശീയ ജലപാത കടന്നുപോകുന്നതു കൊണ്ട് നിലവില്‍ തയാറാക്കിയ ഡിസൈന്‍ പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇതുംകൂടി കണക്കിലെടുത്താണ് എടച്ചേരി പഞ്ചായത്തിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പാലത്തിന്റെ പുതിയ ഡിസൈന്‍ തയാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button