KeralaLatest NewsNews

പണമുണ്ടാക്കാനായി റോഡിലെ നിയമലംഘകരെ പിടിച്ചുകൊടുക്കാൻ കെഎസ്ആർ‌ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വരുമാനം വർദ്ധിപ്പിക്കാൻ പുതിയ ഐഡിയയുമായി ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതി ലാൽ. കെഎസ്‍ആര്‍ടസി ബസുകളുടെ മുന്നിലും പിന്നിലും ക്യാമറ ഘടിപ്പിക്കാനും ഒരു ബസിലെ ക്യാമറ ദിവസേന 40 നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴവിഹിതമായി 250 രൂപ എന്ന തോതിൽ പതിനായിരം രൂപ വരുമാനം ലഭിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ ആശയം. സര്‍ക്കാരിനെഴുതിയ കത്തിലാണ് ജ്യോതിലാൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read also: ടോമിന്‍.ജെ.തച്ചങ്കരിയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം : കെഎസ്ആര്‍ടിസിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് തച്ചങ്കരി

നിരത്തിലെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വരെ റെക്കോര്‍ഡ് ചെയ്യാനാകുന്ന രീതിയിൽ ബസുകളുടെ മുന്നിലും പിന്നിലും ക്യാമറകള്‍ ഘടിപ്പിക്കണം. ഈ ക്യാമറയിലൂടെ ഹെല്‍മറ്റ് വയ്ക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, ട്രാഫിക് ലൈന്‍ പാലിക്കാത്തവര്‍, അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ എന്നിവരെ കണ്ടെത്താം. ഈ നിയലംഘനങ്ങള്‍ അതാത് ജില്ലയിലെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. അവര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് പിഴ ഈടാക്കും. ഇതിന്റ പകുതി കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കും. ഇത്തരത്തിൽ ഒരു ബസിന് ദിവസം അന്‍പത് നിയമലംഘനങ്ങളെങ്കിലും കണ്ടെത്താനാകും. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി എം ഡിയുമായി ചര്‍ച്ച ചെയ്‍ത് തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന്‍ മറുപടിയും നല്‍കി. അതേസമയം ഗതാഗതഗ സെക്രട്ടറിയുടെ ഈ ഐഡിയക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് ഉള്‍പ്പെടെ രംഗത്തെത്തിയതാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button