KeralaLatest NewsNewsEntertainment

മാമാങ്കം ചൈനയിലേക്ക്; റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി

വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ കുതിപ്പു തുടരുകയാണ് മാമാങ്കം. ഇപ്പോഴിതാ അതിര്‍ത്തികള്‍ താണ്ടാന്‍ ഒരുങ്ങി ചിത്രം. റെക്കോര്‍ഡ് തുകയ്ക്ക് ചൈനയില്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ് മാമാങ്കം. ഹോങ്കോങ് ആസ്ഥാനമായ വിതരണ കമ്പനി റെക്കോര്‍ഡ് വിലയ്ക്കാണ് മാമാങ്കത്തിന്റെ അവകാശം സ്വന്തമാക്കിയെന്ന് മാമാങ്കം അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. എത്രയാണ് തുകയെന്ന് പുറത്തുവിട്ടിട്ടില്ല. മാമാങ്കം സിനിമയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഈ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രം എന്ന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സിനിമ. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ നാലുദിവസം കൊണ്ട് 60 കോടി പിന്നിട്ടതായി നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു.

https://www.facebook.com/MamangamOfficial/photos/a.934823290028372/1429988663845163/?type=3&__xts__%5B0%5D=68.ARCniK8P56xjNCuuIsG9BXIE9baji9bxoYOHAR2vUCdLdBsSk04vUTVn3FRXOOxyRPgKY75rW7snTgUsDsWFVMWUPY_VOqmYoFu08DL2b_KyVSfWsrmZf2CPA-jA8KeuBun6typGfWHPXG5VhUD-U08R_Nygmh1f4tnywTDyLQQgyEV9CaJKr_pAnyZy4Sqo5ZlcPC9vhTWDPsn_OS8Z1VMfI9I3j1I3CxXHgZnntcOwMoY8uiivdsSve_Lw_4qBQ2BEbDS4KNvqK_yzeTVzwbvZVUpPtLUzpwsvywD5CAZ8g3nxtaZz1frU7mKD94zWdsIPGwHpDtIG98kL9NUauQ-wLw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button