NewsBusiness

തുടർച്ചയായ നേട്ടം കൈവിട്ടു : ഓഹരി വിപണി ഇന്ന് തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ നാലാം ദിനത്തിൽ തുടർച്ചയായ നേട്ടം കൈവിട്ട് ഓഹരി വിപണി. സെന്‍സെക്സ് 16 പോയിന്റ് നഷ്ടത്തില്‍ 41,542ലും നിഫ്റ്റി 16 പോയന്റ് നഷ്ടത്തില്‍ 12,205ലുമായിരുന്നു വ്യാപാരം പുരോഗമിച്ചത്.

ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, യുപിഎല്‍, സിപ്ല, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. അതേസമയം സൈറസ് മിസ്ത്രിയെ ചെയര്‍മാനായി നിയമിച്ച് ട്രൈബ്യൂണല്‍ ഉത്തരവ് വന്നത് നഷ്ടത്തിലായ ടാറ്റ ഗ്രൂപ്പ് ഓഹരികൾ നേട്ടത്തിലേക്ക് കുതിച്ചു കയറി.

കഴിഞ്ഞ ദിവസം ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസം സെന്‍സെക്‌സ് 206.40 പോയിന്റ് നേട്ടത്തിൽ 41558.57ലും നിഫ്റ്റി 56.70 പോയിന്റ് നേട്ടത്തിൽ 1221.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് നേട്ടമായത്. ബിഎസ്ഇയിലെ 1167 ഓഹരികള്‍ നേട്ടത്തിലും 1292 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 211 ഓഹരികള്‍ക്ക് മാറ്റമില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button