Latest NewsKeralaNattuvarthaNewsCrime

ടിക്കറ്റ് എടുക്കാതെ പൊലീസുകാർ, ചോദ്യം ചെയ്തപ്പോൾ ടിടഇക്ക് മർദ്ദനം

എ​റ​ണാ​കു​ളം: ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്ത പൊലീസുകാർ ചേർന്ന് ടിടിഇ യെ മർദ്ദിച്ചു. ക​ണ്ണൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം നടന്നത്.  ട്രെ​യി​നി​ല്‍ ടി​ക്ക​റ്റ് എ​ടു​ക്കാ​തെ ര​ണ്ടു പോ​ലീ​സു​കാ​ര്‍ യാ​ത്ര ചെയ്യുകയായിരുന്നു. ഇവർക്ക് ഒപ്പം കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുകയായിരുന്ന പ്രതികളും ഉണ്ടായിരുന്നു.  ടിക്കറ്റ് ഇല്ലാത യാത്ര ചെയതത് ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ യെ ഇരുവരും ചേർന്ന് മ​ര്‍​ദ്ദിച്ചു. പോ​ലീ​സു​കാ​രു​ടെ മ​ര്‍​ദ്ദ​ന​ത്തി​ല്‍ ട്രെയിനിലെ  ടി​ടി​ഇ ആയ സ​തീ​ന്ദ്ര കു​മാ​ര്‍ മീ​ണ​യ്ക്ക്  പ​രി​ക്കേ​റ്റു.  ഇദേഹത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പോ​ലീ​സു​കാ​രെ എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എടുത്തിട്ടുണ്ട്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു ​പോ​യ പ്ര​തി​ക​ളു​മാ​യാ​ണ് രണ്ട് പോ​ലീ​സു​കാ​ര്‍ ട്രെ​യി​നി​ല്‍ ക​യ​റി​യ​ത്. ഇ​തി​നി​ടെ ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കാ​ന്‍ എ​ത്തി​യ ടി​ടി​ഇ പോ​ലീ​സു​കാ​രോ​ട് ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. എന്നാൽ ട്രെയിൻ ടി​ക്ക​റ്റ് കൈവശം ഇല്ലാതിരുന്ന പോ​ലീ​സു​കാ​ര്‍ ടി​ടി​ഇ​യു​മാ​യി വാ​ക്കു​ ത​ര്‍​ക്കം ​ഉ​ണ്ടാ​ക്കുക ആയിരുന്നു. തുടർന്ന് ടിടിഇയെ മ​ര്‍​ദ്ദി​ക്കു​ക​യും ചെയ്തു എന്നാണ് റെയിൽവേ പൊലീസിന് ലഭിച്ച പ​രാ​തിയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button