Latest NewsNewsIndia

ഐയുസി ചാര്‍ജുകള്‍ ജനുവരിയോടെ എടുത്തുമാറ്റുമെന്ന വാര്‍ത്തകൾ : സത്യാവസ്ഥയുമായി ട്രായ്

ന്യൂ ഡൽഹി : ജനുവരിയോടെ ഐയുസി ചാര്‍ജുകള്‍ എടുത്തുമാറ്റുമെന്ന വാര്‍ത്തകൾ നിരസിച്ച് ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതിന്റെ ഭാഗമായി പുതിയ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തുവിട്ടു. ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് 2021 ജനുവരി വരെയും നിലവില്‍ മിനിറ്റിന് 6 പൈസ എന്ന നിരക്കിലുള്ള ഐയുസി ചാര്‍ജ്ജുകള്‍ തുടരാനും ട്രായ് തീരുമാനിച്ചിട്ടുണ്ട്. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ ടെലികോം ഓപ്പറേറ്റര്‍, കോള്‍ ലഭിക്കുന്ന ഉപയോക്താവിന്റെ ടെലികോം ഓപ്പറേറ്റര്‍ക്ക് നല്‍കേണ്ട തുകയെയാണ് ഐയുസി എന്ന് പറയുന്നത്.

Also read : ജാഗ്രതെ! സെക്ഷൻ 144 നിരത്തുകളിൽ മാത്രമല്ല സൈബർ ഇടത്തിലും, സമൂഹ മാധ്യമങ്ങളിലെ ഓരോ നീക്കവും പൊലീസ് നിരീക്ഷണത്തിൽ 

2020 ജനുവരി ഒന്നിന് ഐയുസി നിരക്ക് നീക്കം ചെയ്യാൻ രണ്ട് വര്‍ഷം മുമ്പ് ട്രായ് തീരുമാനിച്ചിരുന്നു. എന്നാൽ ടെലികോം മേഖലയിലെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് ഐയുസി നിരക്കുകള്‍ ഒരു വര്‍ഷം കൂടി നീട്ടി കൊണ്ടുപോകാന്‍ കമ്പനികള്‍ തീരുമാനിക്കുകയായിരുന്നു.

2021 ജനുവരി മുതല്‍ വയര്‍ലെസ് ടു വയര്‍ലസ് ഡൊമസ്റ്റിക്ക് കോളുകള്‍ക്ക് സീറോ ടെര്‍മിനേഷന്‍ ചാര്‍ജ് എന്ന നിയമം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ടെലിക്കോം കമ്പനികളുടെ അഭിപ്രായങ്ങളും നിലപാടും അറിഞ്ഞതിന് ശേഷം മാത്രമായിരിക്കും നടപ്പാക്കുകയെന്നും ട്രായ് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button