Latest NewsNewsIndia

കാലാവസ്ഥാ വ്യതിയാനം : ഉള്ളിക്കു പിന്നാലെ ഉരുളക്കിഴങ്ങിനും വില മുകളിലേയ്ക്ക്

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കുതിക്കുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊല്‍ക്കത്തയില്‍ ഉരുളക്കിഴങ്ങിന്റെ വില ഇരട്ടിയായി.

മറ്റ് പ്രധാന നഗരങ്ങളിലും ഉരുളക്കിഴങ്ങിന് വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഉരുളക്കിഴങ്ങിന് ഡല്‍ഹിയില്‍ 32 രൂപയും മറ്റ് നഗരങ്ങളില്‍ 40 നും 50 നും ഇടയിലുള്ള വിലയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Read Also : സംസ്ഥാനത്ത് സവാള ക്ഷാമം തീരുന്നു : മിതമായ വിലയില്‍ ശനിയാഴ്ച മുതല്‍ സവാള വിപണിയിലെത്തും : സവാള കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക്

ഇതിനെല്ലാത്തിനും കാരണം യുപിയിലും ബംഗാളിലും കാലം തെറ്റി പെയ്ത മഴയാണ്. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ നിന്നും ഇത് വ്യക്തമാകുന്നുണ്ട്. എന്നാല്‍ പരമാവധി പത്ത് ദിവസത്തിനുള്ളില്‍ ഉരുളക്കിഴങ്ങിന്റെ വില താഴുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button