Latest NewsKeralaNews

സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിച്ച് ഐപിഎസ്- ഐഎഎസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിച്ച് ഐപിഎസ്- ഐഎഎസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷാമം. ക്ഷാമം കാരണം ഇരട്ടിയിലധികം ചുമതലകള്‍ വഹിക്കുന്നവരാണ് നിലവില്‍ സംസ്ഥാനത്തുള്ള 30ലധികം വരുന്ന ഉദ്ദ്യോഗസ്ഥര്‍. മാത്രവുമല്ല കൈകാര്യം ചെയ്യുന്നതാകട്ടെ വ്യത്യസ്ഥ വകുപ്പുകളും. ഇത് പല ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഭരണം മാറുമ്പോള്‍ ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന പതിവ് ആവര്‍ത്തിച്ചതോടെയാണ് ഉദ്ദ്യോഗസ്ഥ ക്ഷാമത്തിന് കാരണം. പഠിക്കാനായി കുറച്ച്‌പേര്‍ പോയപ്പോള്‍ ബാക്കിയുള്ള 44 പേര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും പേയി.

നിലവില്‍ സംസ്ഥാനത്ത് 403 ഐഎഎസ്- ഐപിഎസ് ഉദ്ദ്യോഗസ്ഥരുടെ സ്‌ട്രെങ്താണുള്ളത്. 231 ഐഎഎസും 172 ഐപിഎസും തസ്തികളാണുള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോഴുള്ളതാകട്ടെ 123 ഐഎഎസ് കാരും 95 ഐപിഎസ്‌കാരുമടക്കം 218 പേര്‍.

മതിയായ സിവില്‍ സര്‍വീസ് ഉദ്ദ്യോഗസ്ഥരില്ലാത്തത് കാരണം വിവിധ വകുപ്പുകള്‍ക്ക് നാഥന്‍മാരില്ലാതെ കിടക്കുകയാണ്. ഉദ്ദ്യോഗസ്ഥരുടെ പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാരും പ്രതിസന്ധിയിലാണ്. അതിനാല്‍ നിലവിലുള്ള ഉദ്ദ്യോഗസ്ഥര്‍ മൂന്നിലധികം വകുപ്പുകള്‍ ചുമക്കേണ്ടി വരുന്നു.

കേരള കേഡറില്‍ ജോലിക്ക് പ്രവശിച്ച ശേഷം പഠനാവധി ഉള്‍പ്പെടെ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ഉദ്ദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാണ്. കൂടതെ ഏഴ് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാകാത്തവര്‍ക്കും പഠനാവധി ഒഴിക ദീര്‍ഘകാല അവധിക്ക് അപേക്ഷിക്കാമെന്ന ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ പ്രയേജനപ്പെടുത്തുന്നതും കേരളത്തില്‍ സിവില്‍ സര്‍വീസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷാമത്തിന് കാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button