Latest NewsNewsIndia

രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ്, വിമാനങ്ങൾ വഴിതിരിച്ച് വിട്ടു, ട്രെയിനുകളും വൈകും

ന്യൂഡൽഹി: തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് കാരണം ശനിയാഴ്ച അര്‍ധരാത്രി വരെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച വ്യക്തമാകാത്തതു മൂലമാണ് വിമാനങ്ങൾ വഴിതിരിച്ച് വിട്ടത്. വെളളിയാഴ്ച രാവിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 320 വിമാനങ്ങളും എത്തിച്ചേരേണ്ട 440 വിമാനങ്ങളും വൈകി. യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായോ വിമാനത്താവളവുമായോ ബന്ധപ്പെടേണ്ടതാണെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലേക്ക് പോകുന്ന 17 ട്രെയിനുകള്‍ വൈകുമെന്ന് റെയിൽവേ അധികൃതരും അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ രാത്രി 6.6 ഡിഗ്രിയും പകല്‍ സമയങ്ങളില്‍ 18 ഡിഗ്രിയുമാണ് ഇപ്പോഴത്തെ താപനില.

shortlink

Related Articles

Post Your Comments

Related Articles


Back to top button