Latest NewsNewsIndia

‘ഇതൊന്നും മോദിയുടെ മോടി കുറയ്ക്കില്ല’ നിലപാട് തിരുത്തി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു നേതാവുമായ പ്രശാന്ത് കിഷോർ

ദില്ലി: പൗരത്വ നിയമത്തില്‍ രാജ്യവ്യാപകമാകുന്ന പ്രതിഷേധം മോദിയെ ബാധിക്കില്ലെന്ന് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. നേരത്തെ പൗരത്വ നിയമത്തിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ആളാണ് പ്രശാന്ത് കിഷോര്‍. ബില്ലിനെ ജെഡിയു രാജ്യസഭയില്‍ പിന്തുണച്ചത് തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ നിലപാടിൽ മാറ്റം വരുത്തിയിരിക്കുയാണ് പ്രശാന്ത് കിഷോർ. പൗരത്വ നിയമം മോദിയുടെ ഇമേജിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് കിഷോറിന്‍റെ അഭിപ്രായം.

അദേഹം നിരത്തുന്ന കാരണങ്ങൾ ഇവയൊക്കെയാണ്. ഒന്നാമത് പ്രതിഷേധങ്ങള്‍ക്ക് മോദി വിരുദ്ധതയില്ല. അത് പൗരത്വവുമായി ബന്ധപ്പെട്ടുള്ളതാണ്. വിവിധ സംസ്ഥാനങ്ങള്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയത് വലിയ കാര്യമാണ്. എന്നാല്‍ ദേശീയ തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ വലിയ ജനരോഷമില്ല. കാരണം എന്‍ആര്‍സിക്കും പൗരത്വ നിയമത്തിനുമെതിരെയുള്ള പ്രതിഷേധം ജനങ്ങള്‍ നടത്തിയതാണ്. അവര്‍ക്ക് മാത്രമാണ് അതിന്റെ ക്രെഡിറ്റ് ഉള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമാണെന്ന് കരുതി, പ്രതിപക്ഷത്തെ ജനങ്ങള്‍ ദുര്‍ബലമാകണമെന്നില്ലെന്നും കിഷോര്‍ പറഞ്ഞു. പ്രതിഷേങ്ങളെ ഒന്നിപ്പിക്കാൻ കഴിയുന്ന നേതാവ് പ്രതിപക്ഷ നിരയിൽ ഇല്ലാതെ പൊയത് മോദിക്ക് കാര്യങ്ങൾ അനുകൂലമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button