Latest NewsIndia

പൗരത്വനിയമഭേദഗതി നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല, അറിയില്ലെങ്കിൽ നിയമജ്ഞരോട് ചോദിക്കുക: പ്രധാനമന്ത്രി

ഇത് സാധ്യമാണോ എന്ന് നിയമവിദഗ്ധരോടോ അഡ്വക്കേറ്റ് ജനറലിനോടോ ചോദിച്ചുനോക്കട്ടെ. മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍​നി​ന്നു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു പി​ന്‍​മാ​റാ​നാ​വി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 ലക്ഷത്തോളം വരുന്ന ഡല്‍ഹിയിലെ അനധികൃത കോളനി നിവാസികള്‍ക്ക് സര്‍ക്കാര്‍ ഭൂമിയിലുള്ള ഉടമസ്ഥാവകാശം നല്‍കുന്നതിന്റെ ഭാഗമായാണ്‌ റാലി സംഘടിപ്പിച്ചത്‌.തങ്ങളുടെ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ചിലര്‍ പറയുന്നു. ഇത് സാധ്യമാണോ എന്ന് നിയമവിദഗ്ധരോടോ അഡ്വക്കേറ്റ് ജനറലിനോടോ ചോദിച്ചുനോക്കട്ടെ. മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്ത് ഇടമില്ല. പൗരത്വനിയമഭേദഗതി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടിയാണ്.കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ നിയമം നടപ്പാക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ലക്ഷക്കണക്കിന് ആള്‍ക്കാരെ സാക്ഷിയാക്കി മോദി പറഞ്ഞത്. വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് നരേന്ദ്രമോദി പറഞ്ഞു. പാവം ഡ്രൈവര്‍മാരെയും പൊലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്.

നിരവധി പൊലീസുകാര്‍ നമുക്കുവേണ്ടി ജീവന്‍വെടിഞ്ഞു. പൊലീസുകാര്‍ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്’, മോദി പറഞ്ഞു.നിയമം കൊണ്ടുവന്നത് ജനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് എന്നാണ് നുണപ്രചാരണം. അത് വിലപ്പോവില്ല. ഞങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഞങ്ങള്‍ ആരോടും ചോദിച്ചിട്ടല്ല, നിങ്ങള്‍ ക്ഷേത്രത്തിലാണോ, പള്ളിയിലാണോ പോകുന്നതെന്ന്.നുണകള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും

പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തെ ഏതെങ്കിലും പൗരന് വേണ്ടിയല്ല. കോണ്‍ഗ്രസും സഖ്യകക്ഷികളും അര്‍ബന്‍ നക്‌സലുകളുമാണ് ഈ നുണകള്‍ പ്രചരിപ്പിക്കുന്നത്. തടങ്കല്‍ പാളയങ്ങളെ കുറിച്ചും കള്ളങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനോ ദേശീയ പൗരത്വ രജിസ്റ്ററിനോ ഇന്ത്യന്‍ മുസ്ലീങ്ങളുമായി ബന്ധമേതുമില്ല, മോദി പറഞ്ഞു.. സമരത്തിനു പിന്തുണ നല്‍കുന്നവരെ രാജ്യം തിരസ്‌കരിച്ചതാണ്. അവരിപ്പോള്‍ വിഭജിച്ചു ഭരിക്കുകയെന്ന പഴയ തന്ത്രവുമായി രംഗത്തു വന്നിരിക്കുകയാണ്.

പൗരത്വ നിയമ ഭേദഗതിയില്‍നിന്നു സംസ്ഥാനങ്ങള്‍ക്കു പിന്മാറാന്‍ കഴിയില്ല. മുഖ്യമന്ത്രിമാര്‍ ഭരണഘടനയും സത്യപ്രതിജ്ഞയും പാലിക്കാന്‍ ബാധ്യസ്ഥരാണ്. അവര്‍ക്കു നിയമത്തില്‍നിന്നു പിന്മാറാന്‍ കഴിയുമോ എന്ന് സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോടു ചോദിച്ചു നോക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു മോദിയുടെ പരാമര്‍ശം.

മതം നോക്കിയോ രാഷ്ട്രീയം നോക്കിയോ ഏതെങ്കിലും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോ? പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തുന്നതു നുണപ്രചാരണമാണ്;- നരേന്ദ്ര മോദി പറഞ്ഞത്

തങ്ങളുടെ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ചിലര്‍ പറയുന്നു. ഇത് സാധ്യമാണോ എന്ന് നിയമവിദഗ്ധരോടോ അഡ്വക്കേറ്റ് ജനറലിനോടോ ചോദിച്ചുനോക്കട്ടെ. മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ല, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിലൂടെ സര്‍ക്കാര്‍ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ല. മതം നോക്കിയല്ല സര്‍ക്കാര്‍ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങള്‍ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

ഉജ്ജ്വല യോജനയിലൂടെ സര്‍ക്കാര്‍ പാവങ്ങളെ സഹായിച്ചു, എന്നാല്‍ അവരുടെ വിശ്വാസം എന്തെന്ന് ചിന്തിച്ചിട്ടായിരുന്നില്ല അതെന്നും മോദി ചൂണ്ടികാട്ടി. ആരുടെയും പൗരത്വം സിഎഎ എടുത്തുകളയില്ല. മറിച്ച്‌ മതപരമായ വേട്ടയാടലുകള്‍ക്ക് ഇരകളായി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്നവര്‍ക്ക് സഹായകരമാവുകയാണ് ചെയ്യുന്നത്. ദലിത് പോരാട്ടക്കാരോട് ചോദിക്കാന്‍ ഒന്നേയുള്ളൂ. എന്തുകൊണ്ടാണ് ഇത്രയും കാലം നിങ്ങള്‍ മിണ്ടാതിരുന്നത്? ഈ ദലിതുകളുടെ സങ്കടം കാണാതിരുന്നത്?

അഭയാര്‍ഥികളുടെ സങ്കടം ഡല്‍ഹിയേക്കാളും നന്നായി അറിയാവുന്ന വേറേതു പ്രദേശമുണ്ടെന്നും മോദി ചോദിച്ചു.ബിജെപി നിലകൊള്ളുന്നത് സാധാരണക്കാര്‍ക്ക് വേണ്ടിയാണ്. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് പരക്കുന്നത്. ഡല്‍ഹി രാംലീലാ മൈതാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button