Latest NewsKeralaNews

വൈദ്യുത ബിൽ കുടിശിക വരുത്തിയതിനെത്തുടന്ന് ജീവനക്കാരൻ വീട്ടിലെ ഫ്യൂസ് ഊരി; ഓട്ടോറിക്ഷ ഇടിപ്പിച്ച് വീട്ടുടമയുടെ പ്രതികാര നടപടി

കോട്ടയം: വൈദ്യുത ബിൽ കുടിശിക വരുത്തിയതിനെത്തുടന്ന് കോട്ടയത്ത് കെഎസ്ഇബി ജീവനക്കാരൻ വീട്ടിലെ ഫ്യൂസ് ഊരിയതിന്റെ പ്രതികാരമായി വീട്ടുടമ ജീവനക്കാരനെ ഓട്ടോറിക്ഷ ഇടിപ്പിച്ചെന്ന് പരാതി. കോട്ടയം പനയത്തിക്കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവർ ഷാജിക്കെതിരെ അതിരമ്പുഴ ഇലക്ട്രിക്കൽ സെക്‌ഷനിലെ വർക്കർ ഇആർ ജയദേവനാണ് പരാതി നൽകിയത്. സംഭവത്തിൽ ഷാജിക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം.

ഷാജി ഒക്ടോബർ-നവംബർ മാസങ്ങളിലെ വൈദ്യുത ബിൽ അടച്ചിട്ടുണ്ടായിരുന്നില്ല. കുടിശിക തുക അടക്കേണ്ട അവസാന തിയതി അറിയിക്കാനായി ജയദേവൻ ഷാജിയുടെ വീട്ടിൽ ചെന്നു. എന്നാൽ വീട്ടിൽ ആരെയും കണ്ടില്ല. ഷാജിയുടെ ഫോണിൽ പലതവണ വിളിച്ചുവെങ്കിലും ഷാജി ഫോണെടുത്തില്ലെന്ന് ജയദേവൻ പറഞ്ഞു. തുടർന്ന് ഫ്യൂസ് ഊരി മീറ്റർ ബോക്സിൽ തന്നെ വെച്ചിട്ട് ജയദേവൻ മടങ്ങി.

ഈ സമയത്ത് സ്ഥലത്തെത്തിയ ഷാജി തന്നെ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞെന്നാണ് ജയദേവൻ്റെ പരാതി. തുടർന്ന് ഓട്ടോറിക്ഷ കൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു. നിലത്തു വീണ തൻ്റെ കാലിലൂടെ ഓട്ടോറിക്ഷയുടെ മുൻചക്രം കയറ്റിയെന്നും ജയദേവൻ പറയുന്നു. തുടർന്ന് സഹപ്രവർത്തകർ ചേർന്ന് ജയകുമാറിനെ അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജിലേക്കു മാറ്റി. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ജയദേവൻ്റെ പാദത്തിനു പൊട്ടലുള്ളതായി കണ്ടെത്തി. ആൾ ഇപ്പോൾ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button