KeralaLatest NewsNews

മുല്ലപ്പള്ളിക്കും, ചെന്നിത്തലക്കും രണ്ടു പ്രത്യയശാസ്ത്രമോ? പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിക്കൊപ്പം പ്രതിഷേധിച്ച ചെന്നിത്തലയുടേതാണ് ശരിയായ നിലപാട്; ലീഗ് ചെന്നിത്തലയുടെ നിലപാടിനൊപ്പമാണെന്നും സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്

മലപ്പുറം: കോൺഗ്രസിൽ മുല്ലപ്പള്ളിക്കും, ചെന്നിത്തലക്കും രണ്ടു പ്രത്യയശാസ്ത്രമാണെന്ന് വിമർശനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിക്കൊപ്പം പ്രതിഷേധിച്ച ചെന്നിത്തലയുടേതാണ് ശരിയായ നിലപാടെന്നും ലീഗ് ചെന്നിത്തലയുടെ നിലപാടിനൊപ്പമാണെന്നും സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.

അതേസമയം, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎമ്മും കോൺഗ്രസും സഹകരിച്ച് പ്രതിഷേധത്തിന് ഇറങ്ങിയിട്ടും അതിൽ നിന്നും വിട്ടുനിൽക്കുകയും സഹകരണത്തെ വിമർശിക്കുകയും ചെയ്ത മുല്ലപ്പള്ളിയുടേത് സങ്കുചിത നിലപാടാണെന്ന് സിപിഎം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു. കേരളത്തിന്റെ സംയുക്ത പ്രതിഷേധം ഇന്ത്യൻ ജനതയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. ഇതിനു സഹായകരമായ പ്രതിപക്ഷ നേതാവിന്റെ സമീപനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും മുസ്ലിം ലീഗിന്റെയും നിലപാട് പ്രതീക്ഷ നൽകുന്നതാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ALSO READ: ഇന്ത്യയിൽ അല്ലാതെ ലോകത്ത് ഏതെങ്കിലും രാജ്യത്ത് അവരുടെ പ്രധാന മന്ത്രിയുടെ ചിത്രം നിലത്തിട്ട് ചവിട്ടുന്നത് കണ്ടിട്ടുണ്ടോ? കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം വീടായ ചൈനയിൽ ഇത് നടക്കുമോ? മോദിയുടെയും അമിത് ഷായുടെയും ഫോട്ടോ നിലത്ത് പതിപ്പിച്ച്‌ കുട്ടി സഖാക്കളെക്കൊണ്ട് ഭീഷണിപ്പെടുത്തി ചവിട്ടിച്ചത് സി പി എം നേതാക്കൾ

മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് രാജ്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുന്ന അടിയന്തിര ചുമതല വഹിക്കുന്നതിൽ എല്ലാവരും കൈകോർക്കുകയാണ് വേണ്ടത്. മാറിയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കേണ്ടിവരുമെന്നു പറഞ്ഞ ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണെന്നും സിപിഎം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button