KeralaLatest NewsNews

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം പുതുവർഷത്തിൽ; ഇറച്ചിയും മീനും പൊതിയാം; തിരുത്ത് ഇങ്ങനെ

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം പുതുവർഷത്തിൽ സംസ്ഥാനത്ത് നിലവിൽവരുമെങ്കിലും ചില തിരുത്തലുകൾ പ്രഖ്യാപിച്ചു. മുറിച്ചുവെച്ച ഇറച്ചിയും മീനും സൂക്ഷിക്കാൻ പ്ലാസ്റ്റിക് കവറുകൾ തുടർന്നും ഉപയോഗിക്കാം. ഈ രംഗത്തെ സംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് ഭേദഗതി. ബിവറേജസ് കോർപ്പറേഷൻ, കേരഫെഡ്, മിൽമ, ജലഅതോറിറ്റി തുടങ്ങിയ പ്ലാസ്റ്റിക് പാക്കേജിങ് നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് ശേഖരിച്ച് നീക്കം ചെയ്യണം.

നിരോധിച്ചവ

* കടകളിൽനിന്ന് പഴവും പച്ചക്കറിയും പ്ലാസ്റ്റിക് കവറുകളിൽ നൽകുന്നത്

* പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ

* അരലിറ്ററിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ (അരലിറ്ററിന് മുകളിലുള്ള കുടിവെള്ള കുപ്പികളും പെറ്റ് ബോട്ടിലുകളും ഉത്പാദകർ തിരിച്ചെടുക്കണം.)

* ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകളിൽ ഉൾപ്പെട്ട ടംബ്ലറുകൾ, പ്ലാസ്റ്റിക് വാട്ടർ പൗച്ചുകൾ

ഒഴിവാക്കിയവ

* മുൻകൂട്ടി അളന്നുവെച്ച ധാന്യങ്ങൾ, പയർ വർഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ

* ഭക്ഷണവും മുറിച്ച പച്ചക്കറിയും പൊതിയാൻ ഉപയോഗിക്കുന്ന ക്ലിങ്ഫിലിം
* ബ്രാൻഡഡ് ഉത്‌പന്നങ്ങളുടെ പായ്ക്കറ്റുകൾ (ഇവ ഉത്പാദകരും വിതരണക്കാരും ഇറക്കുമതിക്കാരും ഉപഭോക്താക്കളിൽനിന്ന് തിരികെ ശേഖരിക്കാൻ പദ്ധതി തയ്യാറാക്കണം.)

* ബ്രാൻഡഡ് ജ്യൂസ് പാക്കറ്റുകൾ. പാക്കറ്റുകൾ ഉത്പാദകർ ഉപഭോക്താക്കളിൽനിന്ന് തിരികെ ശേഖരിക്കണം

* കയറ്റുമതി ചെയ്യാൻ നിർമിച്ച പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ പരിപാലനരംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്

shortlink

Related Articles

Post Your Comments

Related Articles


Back to top button