KeralaLatest NewsIndia

തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിക്കാന്‍ വൈകുന്നതിന്റെ കാരണം സംസ്ഥാന സർക്കാർ വീഴ്ചയെന്ന് റിപ്പോർട്ട്

സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലേക്ക് സമര്‍പ്പിക്കേണ്ട റിവ്യൂ റിപ്പോര്‍ട്ട്, പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് കഴിഞ്ഞ ആറു മാസത്തോളമായി വേതനം മുടങ്ങിയിരിക്കുകയാണ്.

ആലപ്പുഴ: ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന സര്‍ക്കാറിന്റെ ഗുരുതര വീഴ്ച ഉള്ളതായി ആരോപണം.കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാനാകാത്തതുമാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിക്കാന്‍ വൈകാനിടയാക്കുന്നതെന്നാണ് വിവരം. ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ പോലും വീഴ്ചകളുണ്ടെന്നാണ് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നത്.സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലേക്ക് സമര്‍പ്പിക്കേണ്ട റിവ്യൂ റിപ്പോര്‍ട്ട്, പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് കഴിഞ്ഞ ആറു മാസത്തോളമായി വേതനം മുടങ്ങിയിരിക്കുകയാണ്.

അഞ്ചു മാസത്തെ കണക്കുകള്‍ അനുസരിച്ച്‌ 898 കോടി രൂപയാണ് വിതരണം ചെയ്യാനുള്ളത്. വിതരണത്തില്‍ വന്ന കാലതാമസം സംസ്ഥാനത്തെ തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സാധാരണക്കാരും പാവപ്പെട്ടവരുമായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ മുഴുവന്‍ ആനുകൂല്യങ്ങളും നേരിട്ടുതന്നെ പൂര്‍ണമായി എത്തുകയെന്നുള്ള തത്വം അടിസ്ഥാനമാക്കിയാണ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തിക്കുന്നത്.

നീലം താഴ്വരയില്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ പാകിസ്ഥാന് കനത്ത ആള്‍നാശമെന്ന് റിപ്പോര്‍ട്ടുകള്‍

സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്, ഫിനാന്‍സ് റിപ്പോര്‍ട്ട് തുടങ്ങിയവ സമയബന്ധിതമായി സമര്‍പ്പിക്കുന്നതിലും ഗുരുതര വീഴ്ച സംഭവിച്ചു. എന്നാല്‍ ഇതൊക്കെ മറച്ചുപിടിച്ച്‌ കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ പോകുന്നെന്ന കുപ്രചാരണമാണ് സംസ്ഥാന സര്‍ക്കാരും ഇടതുപാര്‍ട്ടികളും നടത്തുന്നത്.ഓരോ തൊഴിലാളിക്കും വര്‍ഷത്തില്‍ നൂറു തൊഴില്‍ നല്‍കുമെന്നും പദ്ധതി ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ഡിസംബര്‍ പകുതി കഴിഞ്ഞിട്ടും പലര്‍ക്കും പകുതി തൊഴില്‍ പോലും നല്‍കാനായിട്ടില്ല.

ഒരു തൊഴില്‍ ദിനത്തിന് 271 രൂപയാണ് കൂലി. അതു ലഭിക്കാതായതോടെ തൊഴിലാളി കുടുംബങ്ങള്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. 100 ദിവസം തൊഴില്‍ ലഭിക്കണമെന്നത് തൊഴിലാളികളുടെ അവകാശമായി കണക്കാക്കുമ്പോഴാണ് ഈ വ്യത്യാസം.തൊഴിലുറപ്പ് പദ്ധതിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ തട്ടിക്കൂട്ട് പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ ഫണ്ട് നേടിയെടുക്കുന്ന രീതിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടെ പ്രതിസന്ധിയിലായത് തൊഴിലാളികളാണ്. കടപ്പാട് ജന്മഭൂമി

shortlink

Related Articles

Post Your Comments

Related Articles


Back to top button