KeralaLatest NewsNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിനുകൾ വൈകിയോടുന്നു

എറണാകുളം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകൾ വൈകിയോടുന്നു. എണാകുളം ജംഗ്ഷനും, എറണാകുളം ടൗണിനും ഇടയിലെ സിഗ്നൽ തകരാറിലായതാണ് കാരണം
റെയിൽവേ പാളത്തിന് സമീപമുള്ള മാലിന്യ കൂമ്പരത്തിന് തീ പടർന്നപ്പോൾ സിഗ്‌നൽ കേബിളുകൾ ഉരുകിയതിനാലാണ് സിഗ്‌നൽ തകരാറിലായത്. അതിനാൽ റെയിൽവേ ഉദ്യോഗസ്ഥർ നേരിട്ട് സിഗ്‌നൽ നൽകിയാണ് ഇത് വഴി ട്രെയിൻ കടത്തി വിടുന്നത്.

Also read : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കാനുള്ള ദിവസം അടുക്കുന്നു : ഫ്ളാറ്റുകളില്‍ അടുത്തദിവസം മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങും : സമീപവാസികള്‍ ആശങ്കയില്‍

എറണാകുളം-ഗുരുവായൂർ പാസഞ്ചർ, ഗുരുവായൂർ-തൃശൂർ പാസഞ്ചർ, തൃശൂർ-ഗുരുവായൂർ, ഗുരുവായൂർ – എറണാകുളം എന്നീ ട്രെയിനുകൾ നിലവിൽ മൂന്ന് മണിക്കൂറോളം വൈകിയോടുന്നുവെന്നാണ് റിപ്പോർട്ട്. ദീർഘ ദൂര സർവീസുകളെ തകരാർ ബാധിക്കില്ലെന്നും തകരാർ ഉടൻ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും റെയിൽ അധികൃതർ അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button