Latest NewsNewsBusiness

നിലവിലുള്ള ഇത്തരം അക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡ് നല്‍കില്ല : വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊതുമേഖലാ ബാങ്കുകള്‍

മുംബൈ : നിലവിലുള്ള ഇത്തരം അക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡ് നല്‍കില്ല . വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊതുമേഖലാ ബാങ്കുകള്‍. ദീര്‍ഘകാലമായി ഇടപാടുകള്‍ നടത്താത്ത സേവിങ്സ് അക്കൗണ്ടുള്ളവരാണെങ്കില്‍ ഈ അക്കൗണ്ടിന്റെ ഡെബിറ്റ് കാര്‍ഡ് ബാങ്കുകള്‍ ഇനി സ്വമേധയാ പുതുക്കി നല്‍കില്ല. കാരണം നിലവില്‍ ഇത് നിഷ്‌ക്രിയ അക്കൗണ്ടായി മാറിയിട്ടുണ്ടാകും. നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്ക് വേണ്ടിയുള്ള ഡെബിറ്റ് കാര്‍ഡുകള്‍ സ്വമേധയാ ഇഷ്യു ചെയ്യുന്നത് ബാങ്കുകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ചെലവ് കുറയ്ക്കുക, തട്ടിപ്പുകള്‍ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബാങ്കുകളുടെ ഈ തീരുമാനം. കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പടെയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചതിനാല്‍ ഉപഭോക്താക്കള്‍ സമീപിക്കുന്നില്ല എങ്കില്‍ നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്ക് വേണ്ടി സ്വമേധയാ ഡെബിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നത് ബാങ്കുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

Read Also : പൊതുമേഖലാ ബാങ്കുകള്‍ക്ക് കനത്ത പിഴ

ശമ്പള വരുമാനക്കാര്‍ ഇടയ്ക്കിടെ ജോലി മാറുന്നത് കാരണം സീറോ- ബാലന്‍സ് സാലറി അക്കൗണ്ടുകളില്‍ ഏറെയും പലപ്പോഴും നിഷ്‌ക്രിയമാവുകയാണന്ന് ബാങ്കുകള്‍ പറയുന്നു. ജോലി മാറി കഴിഞ്ഞാല്‍ ഈ ജീവനക്കാര്‍ പഴയ സാലറി അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാത്തതാണ് ഇതിന് കാരണം.അതിനാല്‍ ഇത്തരത്തില്‍ നിഷ്‌ക്രിയമായി കിടക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ക്ക് വേണ്ടി സ്വമേധയാ ഡെബിറ്റ് കാര്‍ഡുകള്‍ കിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button