Jobs & Vacancies

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റർവ്യൂ

കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ് ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ പി.ജി ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തി പരിചയം എന്നിവയാണ്. യോഗ്യരായവര്‍ വിദ്യാഭ്യാസയോഗ്യത. ഐഡന്റിറ്റി, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളുമായി ഡിസംബര്‍ 27 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 0495-2373976.

shortlink

Related Articles

Post Your Comments

Related Articles


Back to top button