Latest NewsNewsTechnology

ജിയോയും ഈ സേവനം ആരംഭിക്കനൊരുങ്ങുന്നതായി റിപ്പോർട്ട് : എയർടെല്ലിന് കടുത്ത വെല്ലുവിളി

ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ച എയർടെല്ലിന് കടുത്ത വെല്ലുവിളിയുമായി ജിയോയും ഈ സേവനം ആരംഭിക്കനൊരുങ്ങുന്നതായി റിപ്പോർട്ട്. കേരളം, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ജിയോ വോയ്സ് ഓവര്‍ വൈഫൈ സേവനം പരീക്ഷിക്കുന്നതെന്നാണ് സൂചന. ഇതിനായി ചില സര്‍ക്കിളുകളില്‍ ജിയോ പരീക്ഷണം ആരംഭിച്ചതായ റിപ്പോർട്ടുകളും പുറത്തു വരുന്നു. അതേസമയം ഇതിനെകുറിച്ച് ജിയോ ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇതുണ്ടാകുമെന്നും സൂചനയുണ്ട്.

എയര്‍ടെല്‍ അവരുടെ തന്നെ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കില്‍ മാത്രമാണ് എപ്പോൾ വൈഫൈ കോള്‍ സേവനം നല്‍കുന്നത്. കഴിഞ്ഞ ദിവസം ഈ സൗകര്യം ആറു ഫോണുകളിൽ കൂടി എയർടെൽ ലഭ്യമാക്കിയിരുന്നു.ഇനി മുതൽ സാംസങ് ഗാലക്‌സി എസ് 10, ഗാലക്‌സി എസ് 10 പ്ലസ്, ഗാലക്‌സി എം 20, വണ്‍പ്ലസ് 6, വണ്‍പ്ലസ് 6 ടി എന്നീ ഫോണുകളിലും വൈഫൈ ഉപയോഗിച്ച് കോൾ ചെയ്യാൻ സാധിക്കും. പ്രത്യേകം ആപ്ലിക്കേഷന്‍ ഇല്ലാതെ വളരെ കുറഞ്ഞ അളവിലുള്ള ഡേറ്റ ഉപയോഗിച്ച് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും.

Also read : ബിഎസ്‌എന്‍എല്‍ വരിക്കാരുടെ ശ്രദ്ധയ്ക്ക് : ഈ പ്ലാന്‍ വീണ്ടും പരിഷ്കരിച്ചു

റെഡ്മി കെ20, റെഡ്മി കെ20 പ്രോ, പോകോ എഫ്, സാംസങ് ഗാലക്സി ജെ6, ഗാലക്സി എ10 എസ്, ഗാലക്സി ഓണ്‍ 6, ഗാലക്സി എം 30 എസ്, വണ്‍പ്ലസ് 7, വണ്‍പ്ലസ് 7ടി, വണ്‍പ്ലസ് 7ടി പ്രോ, എന്നീ ഫോണുകളിലും ഈ സൗകര്യമുണ്ട്. ഐഫോണ്‍ 6 ന് ശേഷം പുറത്തിറങ്ങിയ ഐഫോണുകളിലാണ് നേരത്തെ ഈ സേവനം ലഭിച്ചിരുന്നത്, നിലവില്‍ ഡല്‍ഹിയിലുള്ളവര്‍ക്ക് എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കില്‍ മാത്രമായുള്ള സേവനം അധികം വൈകാതെ മറ്റെല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും എത്തിക്കുമെന്ന് കമ്ബനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button