KeralaLatest NewsNews

ട്രെയിന്‍ സിഗ്നല്‍ അനുസരിച്ച് നിര്‍ത്തിയില്ല : ട്രെയിനുകള്‍ പിടിച്ചിട്ടു : ലോക്കോ പൈലറ്റിന് സസ്പെന്‍ഷന്‍

ആലപ്പുഴ: ട്രെയിന്‍ സിഗ്‌നല്‍ അനുസരിച്ച് നിര്‍ത്തിയില്ല. ട്രെയിനുകള്‍ പിടിച്ചിട്ടു . സംഭവത്തെ തുടര്‍ന്ന് ലോക്കോ പൈലറ്റിന് സസ്‌പെന്‍ഷന്‍ ലഭിച്ചു.
ട്രെയിന്‍ സിഗ്‌നല്‍ അനുസരിച്ച് നിര്‍ത്തുന്നതില്‍ ലോക്കോ പൈലറ്റിന് വീഴ്ച പറ്റിയതിനെ തുടര്‍ന്നാണ് നടപടി. ആലപ്പുഴ മാരാരിക്കുളത്താണ് ട്രെയിനുകള്‍ പിടിച്ചിട്ടത്. സിഗ്‌നല്‍ അനുസരിച്ച് ട്രെയിന്‍ നിര്‍ത്തുന്നതില്‍ ലോക്കോപൈലറ്റിന് ഉണ്ടായ വീഴ്ചയാണ് ഗതാഗതം തടസ്സപ്പെടാന്‍ കാരണമായത്. കൊച്ചുവേളി-മൈസൂര്‍, ധന്‍ബാദ് എക്‌സ്പ്രസ്സുകളാണ് ഇവിടെ പിടിച്ചിട്ടത്. ആലപ്പുഴയില്‍ നിന്നും പകരം ലോക്കോപൈലറ്റിനെ എത്തിച്ചാണ് ട്രെയിനുകള്‍ പുറപ്പെട്ടത്.

read also : സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി

കൊച്ചുവേളി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് റെയില്‍വേയുടെ നടപടി. സസ്‌പെന്‍ഡ് ചെയ്ത ലോക്കോ പൈലറ്റുമാരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button