KeralaLatest NewsIndia

വിശപ്പ് സഹിക്കാതെ കുട്ടികൾ മണ്ണ് വാരി തിന്നെന്ന വിവാദം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ് പി ദീപക്കിനെതിരെ സിപിഎം നടപടി

വഞ്ചിയൂര്‍ ഏരിയ കമ്മറ്റി അംഗം ആയിരുന്ന ദീപക്കിനെ പേട്ട ലോക്കല്‍ കമ്മറ്റിയലേക്കാണ് തരം താഴ്ത്തിയിരിക്കുന്നത്.

തിരുവനന്തപുരം : തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ വിശപ്പ് സഹിക്കാനാവാതെ മണ്ണുവാരി തിന്ന സംഭവം വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ് പി ദീപക്കിനെതിരെ സിപിഎം നടപടി എടുത്തു. ഏരിയാ കമ്മിറ്റി അംഗമായിരുന്ന ദീപക്കിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്. വഞ്ചിയൂര്‍ ഏരിയ കമ്മറ്റി അംഗം ആയിരുന്ന ദീപക്കിനെ പേട്ട ലോക്കല്‍ കമ്മറ്റിയലേക്കാണ് തരം താഴ്ത്തിയിരിക്കുന്നത്.

കുട്ടികള്‍ വിശപ്പ് സഹിക്കാതെ മണ്ണുവാരിത്തുന്നു എന്ന വാദത്തില്‍ ഉറച്ചുനിന്ന ദിപക്ക് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി എന്നാണ് സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും വിലയിരുത്തല്‍.ഇതോടെയാണ് പാര്‍ട്ടി നടപടിയിലേക്ക് നീങ്ങിയത്.കൈതമുക്കില്‍ പട്ടിണിമൂലം കുട്ടികള്‍ മണ്ണ് വാരി തിന്നെന്ന ദീപകിന്റെ പ്രസ്താവന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിന്നു. ഇദ്ദേഹത്തിന്റെ വാക്ക് ഉദ്ധരിച്ചായിരുന്നു മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ശശി തരൂരിനെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

ആരോഗ്യമേഖലയില്‍ കേരളം വന്‍ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുമ്പോഴുള്ള സംഭവം, ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. കുട്ടികളുടെ അമ്മയും പിന്നീട് നിലപാട് മാറ്റിയിരുന്നു.ദാരിദ്ര്യം മൂലം അമ്മ നാലു കുട്ടികളെ ശിശുക്ഷേമസമിതക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു കുട്ടികള്‍ മണ്ണുതിന്നെന്ന പരാമര്‍ശം ദീപക് നടത്തിയത്. ഇതോടെ സംഭവം വന്‍ വിവാദമാകുകയും സര്‍ക്കാര്‍ വെട്ടിലാകുകയും ചെയ്തു. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ മണ്ണ് തിന്നേണ്ടിവന്നിട്ടില്ലെന്ന് കണ്ടെത്തി.

കൈതമുക്കിലെ കുടുംബത്തിലെ കുട്ടികൾ കൊടുംപട്ടിണി കാരണം മണ്ണ് തിന്നിരുന്നു എന്ന കണ്ടെത്തലിലായിരുന്നു ശിശുക്ഷേമ സമിതി. അതേസമയം, കുട്ടികൾ മണ്ണ് തിന്നുവെന്നത് കേട്ടുകേൾവി മാത്രമാണെന്നും സംഭവത്തിൽ ഗൂഡാലോചന ഉണ്ടെന്നുമായിരുന്നു ബാലാവകാശ കമ്മീഷന്‍റെ വാദം. കുട്ടികൾ മണ്ണ് കഴിച്ചിരുന്നു എന്ന് പരാതയിൽ എഴുതിച്ചേർത്ത് അമ്മയുടെ ഒപ്പിട്ട് വാങ്ങി, ശിശുക്ഷേമ സമിതി തെറ്റായ മൊഴിയുണ്ടാക്കിയെന്നും ബാലാവകാശ കമ്മീഷൻ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button