KeralaNattuvarthaLatest NewsNews

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരു മരണം

കൊല്ലം : കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്കു ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവറും കോട്ടയം വെച്ചൂച്ചിറ സ്വദേശിയുമായ ബോബെറ്റാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ പുതിയകാവ് ശെഖ് മസ്ജിദിന് സമീപം കരുനാഗപ്പള്ളി ഡിപ്പോയിലെ ഓര്‍ഡിനറി ബസും എതിര്‍ദിശയില്‍ നിന്നു വന്ന ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു.

Also read : ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ലോറി വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സാരമായി പരുക്കേറ്റ ബസ് ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതഅരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button