Latest NewsNewsIndia

യമുന എക്സ്പ്രസ് വേ പദ്ധതിയിൽ 126 കോടിയുടെ അഴിമതിയോ? കേസെടുത്ത് സിബിഐ അന്വേഷണം തുടങ്ങി

ഡൽഹി: യമുന എക്സ്പ്രസ്‌വേ പദ്ധതിക്കായി ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥലം ഏറ്റെടുത്തതിൽ 126 കോടി രൂപയുടെ അഴിമതി നടന്നതായാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് യമുന എക്സ്പ്രസ്‌ വേ വ്യവസായ വികസന അതോറിറ്റി മുൻ ചെയർമാൻ പി.സി. ഗുപ്ത ഉൾപ്പെടെ 20 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഗുപ്ത ഉൾപ്പെടെയുള്ള യമുന എക്സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥരിൽ ചിലർ മഥുരയിലെ ഏഴു ഗ്രാമങ്ങളിലായി 85.49 കോടി രൂപയ്ക്ക് 57.15 ഹെക്ടർ സ്ഥലം വാങ്ങുകയും അത് യമുന എക്സ്പ്രസ്‌വേ വ്യവസായ വികസന അതോറിറ്റിയ്ക്ക് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുകയും ചെയ്തെന്നാണ് കേസ്. ഇതോടെ പദ്ധതി നടത്തിപ്പിൽ 126 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

2009 ൽ  ബിഎസ്പി നേതാവ് മായാവതി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് 165 കിലോമീറ്റർ ദൂരമുള്ള എക്സ്പ്രസ്‌വേ നിർമാണത്തിന്‍റ തുടക്കം. 2012 ൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെ പണി പൂർത്തയാക്കി പാത  ഉദ്ഘാടനം ചെയ്തു.

2018 ജൂണിൽ ബിജെപിയുടെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കെയാണ് പി.സി. ഗുപ്ത ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. യുപി സർക്കാർ പിന്നീട് കേസ് സിബിഐയ്ക്ക് കൈമാറി.

shortlink

Post Your Comments


Back to top button