Latest NewsNewsIndia

രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ആഹ്വനം ചെയ്‌തു; എഴുത്തുകാരി അരുന്ധതി റോയ്‌ക്കെതിരെ പരാതി

ന്യൂഡല്‍ഹി: രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ആഹ്വനം ചെയ്‌ത എഴുത്തുകാരി അരുന്ധതി റോയ്‌ക്കെതിരെ പരാതി. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വ്യാജ പേരുകളും വിവരങ്ങളും നല്‍കണമെന്ന വിവാദ പ്രസ്താവനയാണ് അരുന്ധതി റോയ്‌ നടത്തിയത്. ഡല്‍ഹിയിലെ ഒരു സംഘം അഭിഭാഷകരാണ് അരുന്ധതി റോയ്‌ക്കെതിരെ തിലക് മാര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വ്യാജ പേരു വിവരങ്ങള്‍ നല്‍കണമെന്ന പ്രസ്താവനയുമായി അരുന്ധതി റായ് രംഗത്ത് വന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 504, 295 (എ) , 53, 120 ബി, എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അരുന്ധതി റോയ്‌ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് പരാതിക്കാരില്‍ ഒരാളായ രാജീവ് രജ്ഞന്‍ പറഞ്ഞു. അരുന്ധതി റോയിയുടെ പരാമര്‍ശം രാജ്യത്ത് ഭിന്നത വളര്‍ത്താന്‍ ലക്ഷ്യം ഇട്ടുകൊണ്ടുള്ളതാണെന്നാണ് പരാതിയില്‍ പറയുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി (എന്‍പിആര്‍) വിവരങ്ങള്‍ ശേഖരിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാജ പേരുകള്‍ നല്‍കണം . രംഗ ബില്ല, കുങ്ഫു കുട്ട എന്നിങ്ങനെ അഞ്ചു പേരുകള്‍ നമ്മള്‍ തന്നെ തീരുമാനിച്ച് പറയണം . വിലാസം 7, റേസ് കോഴ്സ് റോഡ് എന്നോ മറ്റോ നല്‍കണം – എന്നിങ്ങനെയായിരുന്നു് അരുന്ധതിയുടെ പ്രസ്താവന . അരുന്ധതി റോയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button