KeralaLatest NewsNews

മെഡിക്കല്‍ ക്യാമ്പില്‍ എത്തിച്ച ആയുര്‍വേദ മരുന്നിന്റെ മണം തിരിച്ചറിഞ്ഞ ആന കൊതി മൂത്ത് ആയുര്‍വേദ മരുന്നുകള്‍ മുഴുവനും അകത്താക്കി : പിന്നെ ന’ടന്നത് സിനിമയെക്കാളും വെല്ലുന്ന ഏറെ രസകരമായ സംഭവം

തൃശൂര്‍ : മെഡിക്കല്‍ ക്യാമ്പില്‍ എത്തിച്ച ആയുര്‍വേദ മരുന്നിന്റെ മണം തിരിച്ചറിഞ്ഞ ആന കൊതി മൂത്ത് ആയുര്‍വേദ മരുന്നുകള്‍ മുഴുവനും അകത്താക്കി, പിന്നെ ന’ടന്നത് സിനിമയെക്കാളും വെല്ലുന്ന ഏറെ രസകരമായ സംഭവം. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സിനിമയില്‍ കാണുന്ന രംഗത്തെ അനുസ്മരിപ്പിയ്ക്കുന്ന തരത്തില്‍ രസകരമായ സംഭവം നടന്നത്. സംഭവം അറിഞ്ഞതോടെ ആനയുമായി പാപ്പാന്‍മാര്‍ സ്ഥലം വിട്ടു. ഇതോടെ സംഘാടകര്‍ മെഡിക്കല്‍ ക്യാമ്പ് നിര്‍ത്തിവെച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുളള നെല്ലുവായ് ശ്രീധന്വന്തരി ഡിസ്പെന്‍സറിയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് നടത്താന്‍ തീരുമാനിച്ചിരുന്നു. വയോജനങ്ങള്‍ക്കായിരുന്നു ക്യാംപ്. അതിനായി ആയുര്‍വേദ മരുന്നുകള്‍ സൂക്ഷിച്ചിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന ആനയെ രാത്രിയില്‍ കെട്ടിയിട്ടിരുന്നത് ഈ ഡിസ്‌പെന്‍സറിയ്ക്കു സമീപമായിരുന്നു. ദുര്‍ബലമായ വേലിയിലായിരുന്നു ആനയെ ചങ്ങലയ്ക്കിട്ടത്.

ആയുര്‍വേദ മരുന്നിന്റെ മണം തിരിച്ചറിഞ്ഞാകണം ആന ജനലിലൂടെ തുമ്ബിക്കൈ ഇട്ട് കുപ്പികളെടുത്തു മരുന്നുകള്‍ കുടിച്ചു . ചിലതാകട്ടെ പൊട്ടി മരുന്ന് പുറത്തു പോയി. രാവിലെ ഡിസ്‌പെന്‍സറിയില്‍ വന്ന സംഘാടകര്‍ ഇതു കണ്ട് ഞെട്ടി. മരുന്നൊന്നും ബാക്കിയില്ല. വയോജന മെഡിക്കല്‍ ക്യാംപ് ഇതോടെ മാറ്റിവച്ചു. പാപ്പാന്‍മാരാകട്ടെ നേരം വെളുക്കും മുമ്പ് ആനയുമായി സ്ഥലം വിട്ടു. ആനയുടെ തുമ്പിക്കൈ തട്ടിയതിന്റെ അടയാളങ്ങളും ആന പിണ്ടവും മാത്രം ബാക്കി. പാപ്പാന്‍മാര്‍ക്കെതിരെ പൊലീസിന് പരാതി നല്‍കാനാണ് സംഘാടകരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button