Latest NewsIndiaNews

ഒഡീഷയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന യുവതിയുടെ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍; യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു; കാരണം ഇങ്ങനെ

ഭുവനേശ്വര്‍: ഒഡീഷയില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ രണ്ട് പേര്‍ പൊലീസ് പിടിയിൽ. അതേസമയം, പരാതിയുമായെത്തിയ യുവതി അനധികൃത കുടിയേറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരേയും പോലീസ് അറസ്റ്റ് ചെയ്തു. യുവതി ബംഗ്ലാദേശ് സ്വദേശിനിയാണെന്ന് പോലീസ് വ്യക്തമാക്കി.

തുടര്‍ അന്വേഷണത്തില്‍ യുവതി മതിയായ രേഖകളില്ലാതെ ഭുവനേശ്വറില്‍ കഴിയുകയായിരുന്നു എന്നും ഇവര്‍ ഒരു ലൈംഗിക തൊഴിലാളിയാണെന്നും പോലീസ് കണ്ടെത്തി. ഭുവനേശ്വറിലെ ചിന്താമണീശ്വര്‍ മേഖലയിലുള്ള കട്ടക്ക് റോഡിലെ ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് രണ്ട് പേര്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കൊല്‍ക്കത്തയിലെത്തിയ യുവതിയുടെ പക്കല്‍ പാസ്‌പോര്‍ട്ടോ വിസയോ ഉണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു. യുവതിയുടെ പക്കലുണ്ടായിരുന്ന വ്യാജ രേഖകള്‍ പരിശോധിച്ചപ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്നാണ് യുവതി എത്തിയതെന്ന് കണ്ടെത്തിയെങ്കിലും കൈവശമുള്ള മേല്‍വിലാസം വ്യാജമാണെന്ന് തെളിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button