Latest NewsNewsIndia

തീപിടിച്ച ലോറിയുമായി റോഡിലൂടെ പാഞ്ഞ് ഡ്രൈവർ, ഡ്രൈവറുടെ പ്രവർത്തിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ, വിഡിയോ കാണാം

തിരക്കുള്ള റോഡിലൂടെ പാഞ്ഞു പോകുന്ന തീപിടിച്ച ലോറി. ഭയപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾ ഗുജറാത്തിൽ നിന്നുള്ളതാണ്. തീ ആളിക്കത്തുന്ന ലോറിയുമായി പാഞ്ഞ ഡ്രൈവ‍ർ എന്നാൽ ഇപ്പോൾ സോഷ്യൽ മീഡയിയിൽ ഹീറോയാണ്.

കാരണം തീപിടിച്ച ലോറിയുമായി ഹൈവേയിലൂടെ പാ‍ഞ്ഞ ഡ്രൈവർ ഒരു വാട്ടർ സർവീസ് സ്റ്റേഷനിലേക്കാണ് ലോറി ഓടിച്ച്  കയറ്റിയത്. ലോറിയിലുണ്ടായിരുന്ന ലോഡിനായിരുന്നു തീപിടിച്ചത്. ലോറിയുടെ ഡ്രൈവറുടെ മനഃസാന്നിധ്യം തീ  മറ്റുവാഹനങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. വെള്ളമുള്ള സർവീസ് സ്റ്റേഷനിൽ എത്തിച്ചത് കൊണ്ട് തീ അണയ്ക്കാനും കഴിഞ്ഞു. വിഡിയോ കാണാം.

shortlink

Post Your Comments


Back to top button