പൂച്ചെണ്ടുകള്‍ക്ക് പകരം പുസ്തകങ്ങള്‍ തരൂ; അഭ്യർത്ഥനയുമായി ഹേമന്ദ് സോറന്‍

റാഞ്ചി: സത്യപ്രതിജ്ഞാച്ചടങ്ങിന് എത്തുന്നവർ പൂച്ചെണ്ടുകള്‍ക്ക് പകരം പുസ്തകം നല്‍കാന്‍ അഭ്യര്‍ത്ഥിച്ച്‌ ജാര്‍ഖണ്ഡ് നിയുക്ത മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷനുമായ ഹേമന്ത് സോറന്‍.ട്വിറ്ററിലൂടെയാണ് ഹേമന്ത് ഇക്കാര്യം വ്യക്തമാക്കിയത്. ‘വളരെ കുറച്ച്‌ ആയുസ്സ് മാത്രമുള്ള പൂച്ചെണ്ടുകള്‍ക്ക് പകരം നിങ്ങളുടെ പേരെഴുതിയ പുസ്തകള്‍ തരൂ. സമ്മാനമായി നിങ്ങള്‍ നല്‍കുന്ന ഓരോ പുസ്തകങ്ങളും നിങ്ങളുടെ ഓര്‍മ്മയ്ക്ക് ഒരു ലൈബ്രറി ഉണ്ടാക്കി, അതില്‍ സൂക്ഷിക്കാമെന്ന് ഹേമന്ത് പറയുന്നു.

Read also: വളരെ തെറ്റായ ഒരു തുടക്കത്തിന് വിരാമമിടണം; കരസേനാ മേധാവിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടി

Share
Leave a Comment