KeralaLatest NewsNews

വളരെ തെറ്റായ ഒരു തുടക്കത്തിന് വിരാമമിടണം; കരസേനാ മേധാവിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കരസേനാ മേധാവിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കരസേനാ മേധാവി രാഷ്ട്രീയ പ്രസംഗം നടത്തുന്നത് ഇന്ത്യയില്‍ ഇതുവരെ കാണാത്ത രീതിയിലാണെന്നും ഇന്ത്യയില്‍ ഇത്തരത്തിൽ കാണുന്നത് ആദ്യമായാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഭരണഘടനയോട് അല്‍പ്പമെങ്കിലും കൂറുണ്ടെങ്കില്‍ സൈനിക മേധാവിയെ പ്രധാനമന്ത്രി ശാസിക്കുകയും താക്കീത് നല്‍കുകയും ചെയ്യണമെന്നും വളരെ തെറ്റായ ഒരു തുടക്കത്തിന് വിരാമമിടണമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Read also: കാസർകോട് ആ‌ർഎസ്എസ് നടത്തിയ മാർച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു, സംഘർഷം ഒഴിവാക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച്‌ കരസേനാ മേധാവി ബിപിന്‍ റാവത്ത് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ജനങ്ങളെ തെറ്റായ വഴികളിലേക്കും തീവെപ്പിലേക്കും അക്രമത്തിലേക്കും നയിക്കുന്നവരല്ല, നേര്‍വഴിയിലേക്ക് നയിക്കേണ്ടവരാകണം നേതാക്കളെന്നാണ് ബിപിന്‍ റാവത്ത് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button