Latest NewsKeralaNews

നിര്‍മ്മാതാക്കളോട് മാപ്പ് പറഞ്ഞ് ഷെയിന്‍

കൊച്ചി: നിര്‍മാതാക്കളുമായുള്ള പ്രശനത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു.താരസംഘടനയായ അമ്മ,ഫെഫ്ക എന്നീ സംഘടനകള്‍ക്കാണ് ഷെയ്ന്‍ കത്തയച്ചത്. പ്രശനങ്ങള്‍ രമ്യമായി പരിഹരിക്കാമെന്ന് ഷെയിന്‍ കത്തില്‍ പറയുന്നു.തന്റെ പ്രസാതാവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു കൂടാതെ മനപൂര്‍വമല്ല ഈ പരാമര്‍ശം നടത്തിയതെന്നും കത്തില്‍ പറയുന്നു.

തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ വേദിയില്‍ നടത്തിയ പ്രസ്താവന വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നാണ് വാര്‍ത്തകള്‍ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണെന്നും ഞാന്‍ എന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയതെന്ന് ഷെയിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു.തന്നെ കുറിച്ച് ഇതിനു മുമ്പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹം മറന്നിട്ടുണ്ടാവില്ല എന്നാണ് വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. എന്ന് നേരത്തെ ഷെയിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button