Latest NewsNewsEducation

കേരള സർവകലാശാല അറിയിപ്പുകൾ

കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ് നടത്തിയ (2013 അഡ്മിഷന് മുന്‍പ് – 2010, 2011 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്, 2012 അഡ്മിഷന്‍ സപ്ലിമെന്ററി) മൂന്നാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് ആന്‍ഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) പ്രോഗ്രാമിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ജനുവരി 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ജനുവരിയില്‍ നട ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബിഡെസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംടെക് തീസിസ് ആന്‍ഡ് വൈവാ വോസി 2013 സ്‌കീം, നവംബര്‍ 2019 പരീക്ഷകളുടെ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജനുവരി 23 മുതല്‍ ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ബിസിഎ (റെഗുലര്‍ – 2018 അഡ്മിഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2017 അഡ്മിഷന്‍) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button