Latest NewsNewsIndia

14 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്​റ്റ്​ ചെയ്​തു

കൊളംബോ: 14 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്​റ്റ്​ ചെയ്​തു.ജലാതിര്‍ത്തി ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്‌തത്‌. മൂന്ന്​ ബോട്ടുകളും പിടിച്ചെടുത്തു. ഡെല്‍ഫ്​റ്റ്​ ദ്വീപിന്​ വടക്കു ഭാഗത്തുവെച്ചാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തത്. അറസ്​റ്റിലായവരെ വൈദ്യപരിശോധനക്കു​ ശേഷം ജാഫ്​ന ഫിഷറീസ്​ അസി. ഡയറക്​ടര്‍ക്ക്​ കൈമാറും. അതേസമയം കടലില്‍ പരിശോധന ശക്​തമാക്കിയതിനാല്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ ശ്രീലങ്കന്‍ അതിര്‍ത്തി കടക്കുന്നത്​ കുറഞ്ഞിട്ടുണ്ടെന്ന്​ നാവികസേന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button