Kerala

കുടുംബശ്രീ മാട്രിമോണിയലിന് തുടക്കമായി

ആലപ്പുഴ: വെണ്മണി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ മാട്രിമോണിയലിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ. ലെജുകുമാര്‍ നിര്‍വ്വഹിച്ചു. വിവാഹ തട്ടിപ്പ് തടയുക, നിര്‍ധന കുടുംബങ്ങളിലടക്കം വിവാഹ പ്രായമെത്തിയവര്‍ക്ക് മംഗല്യ ഭാഗ്യം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. മാട്രിമോണിയലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെക്കുറിച്ച് കുടുംബശ്രീ ശൃംഖലകള്‍ വഴി അന്വേഷണം നടക്കും. സ്ത്രീകള്‍ക്ക് സൗജന്യവും, പുരുഷന്മാര്‍ക്ക് 1000 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സലകുമാരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജിബിന്‍ പി. വര്‍ഗീസ്, അജിത മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

shortlink

Post Your Comments


Back to top button