Article

2020 പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പോയ വര്‍ഷത്തിലെ മലയാള സിനിമയിലേയ്ക്ക് ഒരു എത്തിനോട്ടം

2019 ലെ മലയാള സിനിമയിലേയ്ക്ക് ഒരു എത്തിനോട്ടം. മലയാളത്തില്‍ 192 സിനിമകളാണ് 2019 ല്‍ പുറത്തിറങ്ങിയത്. ഇതില്‍ 23 സിനിമകള്‍ മാത്രമാണ് വിജയെ കൊയ്തത്. ഇതിനായി 800 കോടി മുതല്‍മുടക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2018 ല്‍ 152 സിനിമകളാണെങ്കില്‍ 2019 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയത് 192 സിനിമകളായിരുന്നു.

നിരവധി ചിത്രങ്ങള്‍ ഇറങ്ങിയ വര്‍ഷമായിരുന്നു മലയാള സിനിമയ്ക്ക് 2019. ഈ വര്‍ഷം റിലീസ് ചെയ്തത് 192 സിനിമകളായിരുന്നുവെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പറയുന്നത്. 800 കോടിയിലേറെ രൂപയാണ് ഈ ചിത്രങ്ങള്‍ക്കായി മുടക്കിയത്. എന്നാല്‍ ഇത്രയും സിനിമകള്‍ റിലീസ് ചെയ്തിട്ടും മുടക്കിയ മുതല്‍ തിരികെ പിടിച്ചത് 23 സിനിമകള്‍ മാത്രമാണെന്നതാണ് വസ്തുത. ആകെ ഇറങ്ങിയ സിനിമകളുടെ 12 ശതമാനം മാത്രമാണിത്. ഇതില്‍ മിക്കതും തിയേറ്ററില്‍ നിന്നുമല്ല മറിച്ച് സാറ്റലൈറ്റ് റൈറ്റിലൂടെയാണ് വിജയം നേടിയതെന്നതും വസ്തുതയാണ്.

ഇതരഭാഷകളില്‍ നിന്നും ഡബ്ബ് ചെയ്‌തെത്തിയ ചിത്രങ്ങളും കഴിഞ്ഞ ആഴ്ചയിറങ്ങിയ മാമാങ്കം അടക്കമുള്ള ചിത്രങ്ങളുടേയും കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ മാറ്റി നിര്‍ത്തിയുള്ള കണക്കാണിത്. ഏറ്റവും ഞെട്ടിക്കുന്ന വസ്തുത വിജയിച്ച 23 ല്‍ ഏഴെണ്ണം മാത്രമാണ് തിയേറ്ററുകളില്‍ വിജയമായത് എന്നതാണ്.

കഴിഞ്ഞ വര്‍ഷം 152 സിനിമകളായിരുന്നു പുറത്തിറങ്ങിയത്. ഇക്കൊല്ലം 40 സിനിമകള്‍ അധികമിറങ്ങി. 800 കോടിയിലേറെ രൂപ ആകെ ചിലവായപ്പോള്‍ ഇതില്‍ 12 സിനിമകളുടെ മുതല്‍ മുടക്ക് 10 കോടിയലധികമാണ്. ഇതില്‍ തന്നെ മാമാങ്കം ലൂസിഫര്‍, ജാക്ക് ഡാനിയല്‍ എന്നിവ മാത്രം നൂറ് കോടിയിലേറെ മുടക്കി നിര്‍മ്മിച്ചവയാണ്.

ഏറ്റവും കൂടുതല്‍ കാശ് മുടക്കിയത് മാമാങ്കത്തിനായാണ്, 56 കോടി. ലൂസിഫറിന് വേണ്ടി വന്നതാകട്ടെ 36 കോടിയും ജാക്ക് ഡാനിയലിന് 16 കോടിയുമാണ് ചെലവായത്. 40 സിനിമകളുടെ ശരാശരി മുടക്ക് മുതല്‍ അഞ്ച് കോടിയാണ്. ഏറ്റവും ലാഭകരമായ സിനിമ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ആണ്. രണ്ട് കോടിയില്‍ താഴെ മുടക്കിയ ചിത്രം നേടിയത് 15 കോടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button