KeralaLatest NewsNews

പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത വേദികളില്‍ ശരണം വിളിച്ചതിന് റിമാന്റ്; ഗവര്‍ണര്‍ക്കെതിരായ സദസ്സിലെ പ്രക്ഷോഭത്തിന് അറസ്റ്റില്ലേയെന്ന് കെ.പി. ശശികല ടീച്ചര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത വേദികളില്‍ ശരണം വിളിച്ചതിന് ഭക്തരെ റിമാന്റ് ചെയ്യുന്നതാണ് നമ്മൾ കണ്ടതെന്നും ഗവര്‍ണര്‍ക്കെതിരായ സദസ്സിലെ പ്രക്ഷോഭത്തിന് അറസ്റ്റില്ലേയെന്നും ചോദ്യമുയർത്തി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശശികല ടീച്ചറുടെ ചോദ്യം.

ജനാധിപത്യ രീതികളെ മാനിച്ചു കൊണ്ടായിരിക്കണം പ്രതിഷേധമെന്നും ടീച്ചര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രത്തിന്റെ പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ച ഒരു നിയമത്തെ അനുകൂലിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലേയെന്ന് ചോദിക്കുന്ന ടീച്ചര്‍ പ്രതിഷേധിക്കുന്നവര്‍ക്ക് അതിന് അവകാശമുണ്ടെന്നും അത് അതിരുകടക്കരുതെന്നും വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ഗവർണർക്കെതിരെ പ്രക്ഷോഭം .സദസ്സിലെ പ്രക്ഷോഭത്തിന് അറസ്റ്റില്ലേ ? മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത വേദികളിൽ ശരണം വിളിച്ചു എന്നതിന് റിമാന്റ് ചെയ്യപ്പെട്ടവരുള്ള നാടാണിത് എന്ന് മറക്കരുത്. കേന്ദ്ര ഗവണ്മെന്റിനെ നിശിതമായി വിമർശിക്കുന്ന IAS, IPS ഓഫീസർമാർക്ക് ആദരവും വേദികളും കൊടുക്കുന്ന നാടാണ് കേരളം ! രാഷ്ട്രത്തിന്റെ പാർലമെന്റ് പാസ്സാക്കി ഇന്ത്യൻ പ്രസിഡന്റ് ഒപ്പുവെച്ച ഒരു നിയമത്തെ അനുകൂലിക്കാൻ എക്സിക്യൂട്ടി വിന്റെയും നിയമനിർമ്മാണ സമയത്ത് ലെജിസ്ലേച്ചറിന്റേയും ഭാഗമാകുന്ന ഗവർണർക്ക് അവകാശമില്ലേ? അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യമില്ലേ ?പിന്നെന്തു ജനാധിപത്യം ? .പിന്നെന്തിന് പാർലമെന്റ് ?മസിൽ പവ്വറു പോരെ? തെരുവിൽ തല്ലി ജയിച്ച് നിയമം പാസാക്കാം.! വേണമെങ്കിൽ അങ്കം വെട്ടി തീരുമാനിക്കാം ! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം !!!
നിർത്താം ! നിർത്തിക്കാം ! എല്ലാം !
കളിയുടെ സ്റ്റേജ് കഴിഞ്ഞു.
ഇനി കാര്യത്തിലേക്ക് കടക്കണം. തെമ്മാടിത്തരങ്ങൾ അടിച്ചമർത്തണം പ്രതിഷേധിയ്ക്കാൻ ആർക്കും അവകാശമുണ്ട്. മാന്യമായി എത്ര കാലം വേണമെങ്കിലും ?
145 ഭരണ ഘടനാ ഭേദഗതികൾ നടന്ന നാട്ടിൽ നിങ്ങൾക്ക് ജനാധിപത്യ രീതിയിൽ ഇനിയും അവസരങ്ങൾ ലഭിക്കുമല്ലോ?
2024 ൽ എല്ലാ പാക്കിസ്ഥാനികൾക്കും പൗരത്വം നല്കുമെന്ന് പരസ്യമായി പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടണം. തയ്യാറുണ്ടോ?
എനിക്ക് തോന്നുന്നത്
നമുക്ക് ഇനി ആവശ്യപ്പെടാം
മറ്റൊന്നിനുമല്ല
അടുത്ത ഭരണഘടനാ ഭേദഗതിക്ക് !
അടിയന്തരാവസ്ഥയുടെ നാളുകളിൽ ഒളിപ്പിച്ചുകയറ്റിയ 42ാം ഭരണഘടനാ ഭേദഗതി പാർലമെന്റ് ചർച്ച ചെയ്യണം
വോട്ടിനിടണം.
പുന:പരിശോധിക്കണം.
പാർലമെന്റ് അംഗീകരിക്കാത്ത ഒരു ഭേദഗതിയും നിലനിർത്തരുത്
ആർക്കുവേണ്ടിയാണ് നാമത് ഇനി വേണ്ട എന്നു വെക്കുന്നത് ?
ഇവിടെ ജനിച്ചു വളർന്ന വരേക്കാൾ പാക്കിസ്ഥാനികളേയും അഫ്ഗാനികളേയും പരിഗണിക്കുന്നവർക്ക് വേണ്ടിയോ ?
അതോ അന്യ നാട്ടുകാർക്ക് വേണ്ടി ഈ നാടു കുളം തോണ്ടുന്നവർക്കു വേണ്ടി യോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button