
തൃശ്ശൂർ കൊരട്ടിയിൽ വച്ചാണ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന യുവതിയുടെ കാറിന്‍റെ ടയർ പഞ്ചറായത്. രാത്രി ആരും സഹായിക്കാനില്ലാതെ നടു റോഡിൽ നിന്ന യുവതി രണ്ടും കൽപ്പിച്ച് എമർജൻസി നമ്പറായ 112 ൽ വിളിച്ചു. തിരുവനന്തപുരത്തെ കൺട്രോൾ റൂമിൽ നിന്നും കൊരട്ടി പൊലീസ് സ്റ്റേഷനിലേയ്ക്ക് സന്ദേശം പാഞ്ഞു. പത്തുമിനിട്ടിനകം തന്നെ കൊരട്ടി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി. സ്പെയര്‍ ടയര്‍ ഘടിപ്പിക്കുന്നതിന് മെക്കാനിക്കിന്‍റെ സഹായം ആവശ്യമാണെന്നു മനസ്സിലാക്കിയപ്പോള്‍ പോലീസ് സംഘം മെക്കാനിക്കിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് ടയര്‍ മാറ്റി ഘടിപ്പിച്ചു. മറ്റ് ടയറുകളില്‍ ആവശ്യത്തിന് കാറ്റില്ലെന്ന് സംശയം തോന്നിയതിനാല്‍ ഏകദേശം നാലു കിലോമീറ്റര്‍ അകലെയുള്ള വര്‍ക്ക് ഷോപ്പിലേയ്ക്ക് കാര്‍ കൊണ്ടുപോകാമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. അങ്ങനെ ശബ്നയും പോലീസ് സംഘവും വര്‍ക്ക് ഷോപ്പിലെത്തി കട തുറപ്പിച്ച് ടയറുകള്‍ പരിശോധിച്ചു. കാറ്റ് പോയ ടയറിന്‍റെ കേടുപാടുകള്‍ നീക്കി.
കടലുണ്ടി സ്വദേശിനിയായ ശബ്ന എന്ന യുവതിക്കാണ് പോലീസിന്‍റെ പുതിയ സ്ത്രീസുരക്ഷാ പദ്ധതിയായ നിഴല്‍ മുഖേന സഹായം ലഭിച്ചത്. സംഭവം വിവരിച്ച് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റർ ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടു. വലിയ അഭിനന്ദനമാണ് പൊലീസിന്‍റെ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
https://www.facebook.com/statepolicemediacentrekerala/videos/503542760512186/?__xts__%5B0%5D=68.ARDK20DxbVJ_PdMxsOuM7N0-1qHitMobLUgi-ftUxnYax2oD4-YJDu5P8Y3sxZtZFAd16dnwHqqOXBkm-H9Bju28yfSQJ5PkfZaKgtpyBqsARxxiTG2Ujg0wcS94c2TSMnF2GGJDgb9SIJnW2hWUc_aMK7KUDBHb7oaAVaaj1Tv0IfyUHCpNNfGoXN-KLKdPVpLiWDpLwCXFgPDjsOufdm_tDVL7_Lj3rWyDAYlVwiSYZ83ymNPitcNcJvtbry0sZ_emHAc3CELAkz4zpTo14vhPq9YmuakINZLwSuUCcYrdZU1qnFKNKkspUN6WFeMaT9N_432XFxNrDGkr4P8a8YNkfJnnCndXD7s&__tn__=-R
Post Your Comments