Latest NewsNewsIndia

എഴുത്തുകാരില്‍ ചിലര്‍ സാഹിത്യത്തെ വിഭജിച്ച് യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി

ലഖ്‌നൗ: എഴുത്തുകാരില്‍ ചിലര്‍ സാഹിത്യത്തെ വിഭജിച്ച് യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 43ാമത് ഹിന്ദി സമ്മാന്‍ സമാര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

എഴുത്തുകാരില്‍ ചിലര്‍ സാഹിത്യത്തെ വിഭജിച്ച് യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും അത്തരം സാഹചര്യം ഉണ്ടാവുന്നില്ലെന്നത് ഉറപ്പു വരുത്തേണ്ടത് എഴുത്തുകാരുടെ ഉത്തരാവദിത്തമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സാഹിത്യത്തിനും സാഹിത്യകാരന്‍മാര്‍ക്കും സമൂഹത്തില്‍ കുറച്ച് ഉത്തരവാദിത്വങ്ങളുണ്ട്. എഴുത്തുകാര്‍ പൊതുജനക്ഷേമവും സമൂഹത്തിന് ദിശാബോധവും നല്‍കണം. പൗരന്മാരുടെ കടമയാണിതെന്നും യോഗി ആദിത്യനാഥ് പറയുന്നു. സാഹിത്യം സമൂഹത്തിന്റെ കണ്ണാടിയാണ്. എല്ലാവരും അത് നേക്കികാണുന്നുണ്ട്. കൂടാതെ സാഹിത്യത്തിലൂടെ രാഷ്ട്ര സേവനം നടത്തണമെന്നും ആദിത്യനാഥ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button