Latest NewsKeralaMollywoodNews

സിനിമയിൽ അവസരം വേണോ? ‘കിടക്ക പങ്കിടണം’ ചിലർ പറയുന്നു; ചലച്ചിത്ര മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്

അതേസമയം, മാന്യമായി പെരുമാറുന്ന പല പുരുഷന്‍മാരും സിനിമയില്‍ ഉണ്ടെന്നും പല നടിമാരും കമ്മീഷനോട് വെളിപ്പെടുത്തി

കൊച്ചി: ചലച്ചിത്ര മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഏകദേശം 300ഓളം പേജുകൾ വരുന്ന റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ശക്തമായ നിയമ നടപടി അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സിനിമയിൽ അവസരം വേണോ? എങ്കിൽ ‘കിടക്ക പങ്കിടണം’ എന്നാണ് ചിലർ പറയുന്നത്. അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലർ നിർബന്ധിക്കുന്നുവെന്ന് ചില നടിമാർ വെളിപ്പെടുത്തി. ലഹരി ഉപയോഗത്തെക്കുറിച്ചും നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമാ സെറ്റുകളില്‍ മദ്യം മയക്കുമരുന്ന് ഉപയോഗമുണ്ടെന്നും കമ്മീഷൻ റിപ്പോർട്ടിൽ കണ്ടെത്തി. സിനിമാമേഖലയിലെ പരാതികൾ പരിഗണിക്കാൻ ട്രൈബ്യൂണൽ വേണമെന്നാണ് കമ്മിഷന്‍റെ നിർദ്ദേശം.

കർശനമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികള്‍ക്ക് പ്രശ്നപരിഹാരം സാധ്യമാവൂ. ശക്തമായ നിയമം കൊണ്ടുവരണമെന്നും ട്രൈബ്യൂണല്‍ രൂപികരിക്കണമെന്നും ശുപാർശ ചെയ്യുന്നു. കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തണം ഇതിനുള്ള അധികാരവും ട്രൈബൂണലിന് നല്‍കണമെന്നും നിർദ്ദേശമുണ്ട്.

ALSO READ: നടി ആക്രമിക്കപ്പെട്ട കേസ്: പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി

അതേസമയം, മാന്യമായി പെരുമാറുന്ന പല പുരുഷന്‍മാരും സിനിമയില്‍ ഉണ്ടെന്നും പല നടിമാരും കമ്മീഷനോട് വെളിപ്പെടുത്തി. പ്രമുഖരായ പലരും ഇപ്പോഴും സിനിമയിൽ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button