Latest NewsNewsIndiaInternational

മകൾ ആരതി ഉഴിയുന്നത് കണ്ട പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ചെയ്തത്, വിവാദമായി താരത്തിന്‍റെ വെളിപ്പെടുത്തൽ

കറാച്ചി: കഴിഞ്ഞ ദിവസം പാകിസ്താന്റെ മുന്‍താരം ഷുഐബ് അക്തര്‍ ഹിന്ദു മതവിശ്വാസി ആയതിനാല്‍ ഡാനിഷ് കനേരിയക്ക് ചില ടീമംഗങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ നടത്തിയത് വിവാദമായിരുന്നു. പാക് ക്രിക്കറ്റിനെ പിടിച്ചുലച്ച വിവാദമായിരുന്നു അത്. പിന്നീട് തന്റെ നിലപാട് മയപ്പെടുത്തി അക്തര്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോൾ പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി നേരത്തെ നടത്തിയ ഒരു പരാമർശമാണ് വിവാദമായിരിക്കുന്നത്.

കുറച്ച് വര്‍ഷം മുമ്പ് ഒരു പാക് ചാനലിന് അഫ്രീദി നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമർശം ഉണ്ടായത്. ടിവി കണ്ട് മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചതിനാല്‍ വീട്ടിലെ ടെലിവിഷന്‍ താൻ  തല്ലിപ്പൊട്ടിച്ചുവെന്നാണ് അഭിമുഖത്തില്‍ അഫ്രീദി പറയുന്നത്. ഇതുകേട്ട് അവതാരകയും കാണികളും ചിരിക്കുകയും കൈയടിക്കുകയും ചെയ്യുന്നു. ഇതാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നത്.

ഒരു ദിവസം മുറിയില്‍ നിന്ന് പുറത്തുവരുമ്പോള്‍ കണ്ടത് മകള്‍ ടിവി കാണുന്നതാണ്. അവള്‍ അതിലെ ആരതി ഉഴിയുന്ന രംഗം അനുകരിക്കുകയും ചെയ്യുന്നുണ്ട്. അന്ന് ദേഷ്യമടക്കാനാകാതെ താൻ ടിവി തല്ലിപ്പൊട്ടിച്ചു. ഒരു ഇന്ത്യന്‍ പരമ്പരയിലെ രംഗമായിരുന്നു അത്. ഇങ്ങനെയാണ് അഭിമുഖത്തില്‍ അഫ്രീദി പറയുന്നത്. ഇതാണ് പാകിസ്താനിലെ മതേതരത്വത്തിന്റെ യഥാര്‍ത്ഥ മുഖം എന്ന കുറിപ്പോടെയാണ് പലരും ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്യുന്നത്.

 

shortlink

Post Your Comments


Back to top button