Latest NewsNewsGulf

ദമ്മാമിൽ കൊല്ലപ്പെട്ട ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നത് വൻ സ്ഫോടനങ്ങൾ; പിടിയിലായ മൂന്നാമന്റെ പേര് വെളിപ്പെടുത്തുകയില്ല

ദമ്മാം: കഴിഞ്ഞ ബുധനാഴ്ച സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലില്‍ ദമ്മാമിൽ കൊല്ലപ്പെട്ട ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നത് വൻ സ്ഫോടനങ്ങൾ ആയിരുന്നെന്ന് റിപ്പോർട്ട്. രണ്ട് ഭീകരരുടെയും ചിത്രം രാജ്യ സുരക്ഷാ വിഭാഗം പ്രസിദ്ധപ്പെടുത്തി. കൊല്ലപ്പെട്ട ഭീകരര്‍ സൗദി പൗരന്മാരായ അഹ്മദ് അബ്ദുല്ല സുവൈദ്, അബ്ദുള്ള ഹുസൈന്‍ ആല്‍ നമിര്‍ എന്നിവരാണെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. സുരക്ഷാ വിഭാഗം അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളികളായ പ്രതികളുമായി നടത്തിയ സൈനിക ഓപ്പറേഷന്‍ നടന്ന സ്ഥലങ്ങളും പ്രതികളില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങളും സുരക്ഷാ വിഭാഗം വീഡിയോയിലൂടെ പ്രദര്‍ശിപ്പിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ നടന്ന സൈനിക ഓപ്പറേഷനില്‍ പിടികിട്ടാപ്പുള്ളികളായ രണ്ടു പ്രതികള്‍ കൊല്ലപ്പെടുകയും മൂന്നാമനെ പിടികൂടുകയും ചെയ്തിരുന്നു. പ്രതികളില്‍ നിന്നും 5 കിലോഗ്രാം ഉഗ്ര സ്ഫോടന ശേഷിയുള്ള ആര്‍.ഡി.എക്സ്, അവര്‍ ഉപയോഗിച്ച വാഹനം, മെഷീന്‍ ഗണ്‍, രണ്ടു തോക്കുകള്‍, ഏതാനും തിരകള്‍, കൂടാതെ പ്രതികളില്‍ നിന്നും പണവും കണ്ടെടുത്തു. ഭീകരര്‍ അവരുടെ വാഹനത്തില്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള ആര്‍.ഡി എക്സ് ഉപയോഗിച്ച്‌ സ്ഫോടനം നടത്തുന്നതിനു ആസൂത്രണം ചെയ്യുകയായിരുന്നു വെന്നതിനുള്ള തെളിവുകള്‍ ലഭിച്ചതായി സുരക്ഷാ വിഭാഗം അറിയിച്ചു.

ദമ്മാമിലെ കിംഗ് സഊദ് റോഡിലൂടെ കാറില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള രണ്ട് പേര്‍ യാത്ര ചെയ്യുന്നതായി സുരക്ഷാ വിഭാഗം അവരുടെ നിരീക്ഷണത്തിലൂടെ കണ്ടെത്തുകയും ഭീകരരുടെ അടുത്തേക്ക് സുരക്ഷാ വിഭാഗം ചെന്ന് അവരോട് കീഴടങ്ങുവാന്‍ ആവശ്യപ്പെടുപ്പെടുകയും ചെയ്തു, പക്ഷെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെക്കുകയും ഒരു വീട്ടിലേക്ക് ഓടിക്കയറുകയുമായിരുന്നു. ഭീകരര്‍ കീഴടങ്ങാതെ വന്നപ്പോള്‍ സുരക്ഷാ വിഭാഗം തിരിച്ചും വെടിവെക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ALSO READ: കരസേനാ മേധാവി സ്ഥാനത്ത് നിന്ന് ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് വിരമിക്കും

സ്ഫോടനത്തിന് തയ്യാറാക്കിയ കാറിന്റെ അകത്തുനിന്നും അഞ്ച് കിലോ ഉഗ്ര സ്ഫോടന ശേഷിയുള്ള ആര്‍.ഡി.എക്സ് കണ്ടെത്തി. കൂടാതെ രണ്ടു റൈഫിളുകള്‍, ഒരു മെഷീന്‍ ഗണ്‍ , ഏതാനും തിരകള്‍. എന്നിവയും പ്രതികളില്‍ നിന്നും കണ്ടെടുത്തതായി രാജ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button