Latest NewsNewsIndia

പാര്‍ലമെന്റ് കെട്ടിടം ത്രികോണാകൃതിയില്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; കൂട്ടത്തില്‍ മോദിക്കൊരു വസതിയും

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടം ത്രികോണാകൃതിയില്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കൂട്ടത്തില്‍ സെന്‍ട്രല്‍ വിസ്റ്റയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് എതിര്‍ വശമായി പ്രധാനമന്ത്രി മോദിക്ക് വസതിയും പണിയാനാണ് നീക്കം. തികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണം 2022 ഓടെ പൂര്‍ത്തിയാക്കും. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികം രാജ്യം ആഘോഷിക്കുന്ന വേളയില്‍ ഉദ്ഘാടനം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

നിലവിലെ പാര്‍ലമെന്റ് സമുച്ചയത്തിന് സമീപത്ത് തന്നെയാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയുന്നത്. ശാസ്ത്രി ഭവന്‍,നിര്‍മാണ്‍ ഭവന്‍, റെയില്‍ ഭവന്‍, വായു ഭവന്‍ തുടങ്ങിയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയാകും പ്രധാനമന്ത്രിക്ക് പുതിയ വസതിയൊരുക്കുക. എന്നാല്‍ പൈതൃക സ്വഭാവമുള്ള കെട്ടിങ്ങള്‍ അതേപോലെ നിലനിര്‍ത്തും. 900-മുതല്‍ 1000 പേര്‍ക്കിരിക്കാവുന്ന ലോക്സഭയാകും ഈ കെട്ടിടത്തിലുണ്ടാകുക. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ഇവിടെയാകും നടക്കുക. നിലവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിന് പകരം രാജ്യസഭയും ഒരു പൊതു ഹാളും വരും

നിലവിലെ നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ഇത് നിലവിലുള്ള നിര്‍ദേശങ്ങള്‍ മാത്രമാണെന്നും തീരുമാനങ്ങള്‍ അന്തിമമായിട്ടില്ലെന്നും ഒരു മുതിര്‍ന്ന ഉദ്യേഗസ്ഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button