KeralaLatest NewsNews

നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ച നടിയുടെ ദയനീയാവസ്ഥ; സഹായത്തിനാരുമില്ലാതെ ആശുപത്രി കിടക്കയില്‍

മലയാളികളുടെ പ്രിയങ്കരിയായിരുന്ന നടി ചാര്‍മിള ആശുപത്രിയില്‍. അസ്ഥി സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് മുന്‍കാല നായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന താരത്തെ സഹായിക്കാനാരുമില്ലെന്നുമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സമീപത്തുള്ള രോഗികളും അവരുടെ കൂടെയുള്ളവരുമാണ് ചാര്‍മിളയെ ശുശ്രൂഷിക്കുന്നതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെന്നൈയിലെ കുല്‍പ്പക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയിരിക്കുന്നത്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങിയ നായിക കൂടിയാണ് ചാര്‍മിള. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി ജീവിതത്തില്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയാണെന്ന് അവര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. വിവാഹമോചിതയായ ചാര്‍മിള രോഗിയായ അമ്മയ്ക്കും മകനുമൊപ്പമാണ് കഴിയുന്നത്. തന്റെ അമ്മയേയും മകനയേും നോക്കാന്‍ പണമില്ലെന്നും തനിക്ക് സിനിമയില്‍ അവസരം തരണമെന്നും നിര്‍മ്മാതാക്കളോടായി ചാര്‍മിള കുറച്ചുനാള്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ബാബു ആന്റണിയുമായി പ്രണയത്തിലായിരുന്നു താനെന്നും ഇടയ്ക്ക് വെച്ച് അദ്ദേഹം തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. 2006 ലായിരുന്നു ചാര്‍മ്മിള രാജേഷിനെ വിവാഹം ചെയ്തത്. 2014 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ കിഷോര്‍ സത്യയെ ആയിരുന്നു പിന്നീട് ചാര്‍മ്മിള വിവാഹം ചെയ്തത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചും ചാര്‍മിള എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button