Latest NewsNewsIndia

മോദി സർക്കാർ പറഞ്ഞ 10 നുണകൾ ഉൾപ്പെടുത്തി പുസ്തകമിറക്കി സിപിഎം 

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം, പൗരത്വ പട്ടിക, ജനസംഖ്യ റജിസ്റ്റര്‍ എന്നീ വിഷയങ്ങളിൽ നരേന്ദ്ര മോദി സർക്കാരിന്റെ നിലപാടുകളിലെ പൊള്ളത്തരം തുറന്ന് കാണിക്കുന്ന കൈപുസ്തകവുമായി സിപിഎം. മോദി സർക്കാരിന്റെ 10 നുണകൾ എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയത്.

പാർലമെന്റിലും പുറത്തും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മറ്റുനേതാക്കളും നടത്തിയ പ്രസ്താവനകളും മറുപടിയുമാണു പുസ്തകത്തിൽ ഉള്ളത്. മോദിയുടേയും അമിത് ഷായുടെയും പ്രസ്താവനകൾ തമ്മിലുള്ള പൊരുത്തക്കേട്, പൗരത്വ നിയമം, എന്‍ആര്‍സി, എന്‍പിആര്‍ ഇവ തമ്മില്‍ ബന്ധമില്ലെന്നതടക്കമുള്ള നിലപാടുകൾ എന്നിവയാണ് പുസ്തകത്തിലൂടെ പറയുന്നത്.

നുണകൾ പറയുമ്പോൾ വലിയ നുണകൾ തന്നെ പറയണമെന്നും ആവർത്തിച്ച് പറയുന്ന നുണകൾ സത്യമായി തീരുമെന്ന നാസി പ്രത്യയശാസ്ത്രമാണ് പ്രധാനമന്ത്രി മോദിയും പിന്തുടരുന്നതെന്നു പുസ്തകത്തിൽ പരാമർശമുണ്ട്. ഹിന്ദു–മുസ്‌ലിം എന്നിങ്ങിനെ രണ്ട് വിഭാഗങ്ങളായി ഇന്ത്യക്കാരെ വിഭജിക്കുന്നതിനൊപ്പം തന്നെ ഭരണഘടനയെ അട്ടിമറിക്കാനും ദുർബലപ്പെടുത്താനുമാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും പുസ്തകത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button