CricketLatest NewsNews

അഭ്യൂഹങ്ങള്‍ക്ക് വിരാമം; തന്റെ പ്രണയം തുറന്നു പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

തന്റെ പ്രണയം തുറന്നുപറഞ്ഞ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. നടി നതാഷ സ്റ്റാന്‍കോവിച്ചുമായുള്ള പ്രണയമാണ് പുതുവത്സര തലേന്ന് ഹര്‍ദിക് സ്ഥിരീകരിച്ചത്. നതാഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഹര്‍ദിക് ഇന്‍സ്റ്റഗ്രാമിലെത്തിയത്. എന്റെ ഫയര്‍വര്‍ക്കിനൊപ്പം പുതുവര്‍ഷം തുടങ്ങുന്നു എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ഹര്‍ദിക് കുറിച്ചത്. നതാഷയുമായുള്ള ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല.

Read also:2019 ലെ ഏറ്റവും ശ്രദ്ധേയമായ അറബ് നേതാക്കളുടെ പട്ടികയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഒന്നാമത്

നിലവില്‍ പരിക്കിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഹര്‍ദിക്. ലോകകപ്പിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയമായ ഹര്‍ദിക്കിന് ഇന്ത്യന്‍ ടീമിലേക്ക് എപ്പോള്‍ തിരിച്ചെത്താനാവുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ത്യ എയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തോടെ ഹര്‍ദിക്കിന് പൂര്‍ണമായും ക്ലബിലേക്ക് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button