Latest NewsKeralaNews

കേരളത്തിലെ ജനങ്ങളുടെ വികാരം മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഗവർണർ രാജിവച്ച് പോകണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ഗവര്‍ണര്‍ സ്വയം രാജിവെച്ച്‌ പോകണമെന്ന് കെ മുരളീധരന്‍ എംപി. ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ മനസിലാക്കാത്ത ഗവര്‍ണ്ണര്‍ രാജിവെച്ച്‌ പുറത്ത് പോകണം. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരാണ്.ബിജെപി പോലും നിലപാടിൽ മാറ്റം വരുത്താനുള്ള നീക്കത്തിലാണ്. പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ബി.ജെ.പിക്കുള്ളില്‍ തന്നെ തര്‍ക്കങ്ങള്‍ ഉണ്ടെന്നും നിയമസഭയില്‍ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത് ഇതിന്റെ തെളിവാണെന്നും മുരളീധരന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‍ലാമിയും വെല്‍ഫയെര്‍ പാര്‍ട്ടിയും ഭീകര സംഘടനകളായത് എപ്പോഴാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button