KeralaLatest NewsNews

ശുദ്ധജലം കിട്ടാനില്ല; കൊച്ചിയില്‍ കുടിവെള്ള ടാങ്കറുകളുടെ സര്‍വീസ് മുടങ്ങി

കൊച്ചി: ശുദ്ധജലം കിട്ടാത്തതിനെത്തുടര്‍ന്ന് കുടിവെള്ള ടാങ്കറുകളുടെ സര്‍വീസ് മുടങ്ങി.ഇതോടെ കൊച്ചിയില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. കിണറുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് കുടിവെള്ള വിതരണം പ്രതിസന്ധിയിലായത്. പാറമടയില്‍ നിന്നുള്ള വെള്ളം വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭരണകൂടം നിയന്ത്രണം കൊണ്ടുവന്നത്.

ജല അതോറിറ്റിയുടെ വിതരണകേന്ദ്രങ്ങളില്‍ ആവശ്യത്തിന് വൈളള്ളമില്ലെന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്താനുള്ള ടാങ്കര്‍ ഉടമകളുടെ ശ്രമമാണെന്ന് ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാജഹാന്‍ പ്രതികരിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പക്കല്‍ ആവശ്യത്തിലധികം വെള്ളെമുണ്ട്. 13 സ്ഥലത്തായി വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന സ്രോതസ്സുകളില്‍ നിന്ന് മാത്രമേ ഇപ്പോള്‍ വെള്ളമെടുക്കാവൂ. 13 ടാങ്കറുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂവെന്നും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുന്നത് പരിഗണിക്കുമെന്നും എസ് ഷാജഹാന്‍ അറിയിച്ചു.

പാറമടകളില്‍ നിന്നും ശേഖരിക്കുന്ന മലിന ജലം പോലും കുടിവെള്ളമെന്ന പേരില്‍ എറണാകുളം ജില്ലയില്‍ വിതരണം ചെയ്യുന്നതായി പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ഹൈക്കോടതിയും നിയമ സഭ സമിതിയും പ്രശ്‌നത്തില്‍ ഇടപെട്ടത്. കഴിഞ്ഞ ദിവസം കളമശ്ശേരി ഭാഗത്ത് പരിശോധിച്ച ഒന്‍പത് വാഹനങ്ങളില്‍ ഏഴെണ്ണത്തിലും കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button