Latest NewsNewsIndia

പുതുവത്സരത്തോടനുബന്ധിച്ച് 102 ലക്ഷം കോടിയുടെ പഞ്ചവത്സര നിക്ഷേപത്തിന് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പുതുവത്സരത്തോടനുബന്ധിച്ച് 102 ലക്ഷം കോടിയുടെ പഞ്ചവത്സര നിക്ഷേപത്തിന് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കി വളര്‍ത്തുന്നതിനായാണ് ഈ നടപടി. ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാ രാമന്‍ നടത്തി. പദ്ധതിയുടെ നടത്തിപ്പ് നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്ലൈന്‍ എന്നു പേരിട്ട പുതിയ സംവിധാനത്തിനു കീഴിലായിരിക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ 39 ശതമാനം വീതവും ബാക്കി സ്വകാര്യ മേഖലയും നിക്ഷേപം നടത്തുന്ന വിധമാണ് വിവിധ മേഖലകളിലെ നിര്‍മാണ ലക്ഷ്യം. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അടിസ്ഥാന സൗകര്യ വികസനത്തിന് 100 ലക്ഷം കോടി രൂപ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യപിച്ചിരുന്നു. ആറു മാസത്തിനുശേഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് ആഗോള നിക്ഷേപ സംഗമം നടത്തും, പദ്ധതികളിലേക്ക് നിക്ഷേപം ക്ഷണിക്കും.

102 ലക്ഷം കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഇതില്‍ 25 ലക്ഷം കോടി രൂപയുടേത് ഊര്‍ജ മേഖലയിലാണ്. റോഡിന് 20 ലക്ഷം കോടി, റെയില്‍വേക്ക് 14 ലക്ഷം കോടി, വിദ്യാഭ്യാസം, നഗരവികസനം, ജലസേചനം, ഡിജിറ്റല്‍ രംഗം തുടങ്ങിയ മേഖലകളിലാണ് മറ്റ് പദ്ധതി നിര്‍ദ്ദേശങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button