KeralaLatest NewsNews

ട്വീറ്റ് ഇട്ട് കുടുക്കിലായി ബംഗാള്‍ ഗവര്‍ണര്‍

കൊല്‍ക്കത്ത: ബംഗാള്‍ വിഭജനത്തിന് ഉത്തരവിട്ട കഴ്സണ്‍ പ്രഭുവിന്റെ മേശയെ ബംഗാളിന്റെ ചരിത്രബിംബമെന്ന് വിശേഷിപ്പിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍. ചെവ്വാഴചയാണ് വിവാദമായ ട്വീറ്റ് ഇട്ട് ബംഗാള്‍ ഗവര്‍ണര്‍ കുരുക്കിലായത്. സംഭവം പെട്ടൂന്നൂ ഉറപ്പായതോടെ ഗവര്‍ണര്‍ മണിക്കൂറുകള്‍ക്കകം ട്വീറ്റ് പിന്‍ വലിച്ചു.

ബംഗാളിലെ ജനങ്ങള്‍ക്കായുള്ള പുതുവത്സരം സന്ദേശം റെക്കോര്‍ഡ് ചെയ്യാന്‍ രാജ് ഭവന്‍ ലൈബ്രറിയിലാണെന്നും കഴ്‌സണ്‍ പ്രഭു ബംഗാള്‍ വിഭജനത്തിന് ഉത്തരവിട്ട മേശയ്ക്ക് മുന്നിലാണ് ഇരിക്കുന്നതെന്നുമായിരുന്നു ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്്. എന്നാല്‍ നിമിഷങ്ങള്‍ക്കം പേസ്റ്റ് വിവാദമാവുകയായിരുന്നു.

ഗവര്‍ണറുടെ ട്വീറ്റ് ബംഗാള്‍ ജനതയുടെ വികാരങ്ങള്‍ മാനിക്കാത്തതാണെന്നായിരുന്നു പലരുടെയും പ്രതികരണം. ബംഗാളിന്റെ കറുത്ത അധ്യായമെന്ന് വിശേഷിപ്പിക്കുന്ന 1905 ലെ ബംഗാള്‍ വിഭജനം എങ്ങനെയാണ് ഗവര്‍ണര്‍ക്ക് ഇത്രയും വിശേഷപ്പെട്ടതാകുന്നതെന്നും ചോദ്യങ്ങളുയര്‍ന്നു. ഗവര്‍ണറുടെ ട്വീറ്റ് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു മുതിര്‍ന്ന തൃണമൂല്‍ നേതാവ് സുബ്രത മുഖര്‍ജിയുടെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറി സുര്യകാന്ത മിശ്രയും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. പരാമര്‍ശം വന്‍ വിവാദമായതോടെ രാത്രി 7.15 ഓടെ ഗവര്‍ണറുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ഈ ട്വീറ്റ് അപ്രത്യക്ഷമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button