Latest NewsNewsIndia

ജന്മുകാശ്മീരില്‍ രണ്ട് സൈനികര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെ ഉണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര് മരിച്ചു. ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ ഇന്ന് രാവിലെയാണ് വെടിവെയ്പുണ്ടായത്. സൈനിക പരിശോധനക്കിടെ ഉണ്ടായ വെടിവയ്പ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ് രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. ഇന്നലെ പുല്‍വാമയില്‍ കുഴി ബോംബ് സ്‌ഫോടനത്തിനിടെ ഗ്രാമീണന് പരിക്കേറ്റിരുന്നു. സൈനിക ഓപ്പറേഷനിടെയാണ് ഇന്ന് രാവിലെ വെടിവയ്പ്പ് ഉണ്ടായതെന്നാണ് സൈന്യം വിശദീകരിക്കുന്നത്. മേഖലയില്‍ പരിശോധന തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button