KeralaLatest NewsNews

തിരക്കേറിയ ബസില്‍ ഇരിപ്പിടത്തിനായി തമ്മില്‍ തല്ലി പരിക്കേറ്റ് സ്ത്രീകള്‍

മറയൂര്‍: തിരക്കേറിയ ബസില്‍ ഇരിപ്പിടത്തിനായി തമ്മില്‍ തല്ലി സ്ത്രീകള്‍ക്ക് പരിക്കേറ്റു. മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. ബസില്‍ നല്ല തിരക്കായിരുന്നു. മൂന്നാറില്‍ നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് ടിക്കറ്റ് എടുത്ത ദിണ്ഡിഗല്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് മറയൂര്‍വരെ സീറ്റ് കിട്ടിയില്ല. ഇവര്‍ ഡ്രൈവറുടെ സമീപത്തുള്ള എഞ്ചിന്‍ ബോക്സിന് മുകളില്‍ ഇരിക്കാന്‍ ശ്രമിച്ചു. മറയൂര്‍ സ്വദേശിനിയായ വീട്ടമ്മയും ഇവിടെ ഇരിക്കാനെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയുമായി. പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തു. യാത്രക്കാര്‍ ഇടപെട്ടിട്ടും രോഷം അടങ്ങിയില്ല. ഇതിനിടെ ഇവരെ നിയന്ത്രിക്കാന്‍ യാത്രക്കാരും കണ്ടക്ടറും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. മറയൂര്‍ അഡീഷണല്‍ എസ്ഐ അനില്‍ കെകെയും സംഘവുമെത്തി പ്രശ്നം പരിഹരിച്ചു. രണ്ടുപേരെയും ബസില്‍നിന്ന് ഇറക്കി വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button